വി​പ്രോക്ക്​ പ്രതീക്ഷിച്ച ലാഭമില്ല

17:24 PM
25/04/2018
wipro-23

ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ​െഎ.ടി കമ്പനിയായ വിപ്രോക്ക്​ പ്രതീക്ഷിച്ച ലാഭമില്ല. മാർച്ച്​ 31ന്​ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ നാലാം പാദത്തിലാണ്​ വിപ്രോ ലാഭകണക്കിൽ പിന്നോട്ട്​ പോയത്​. നാലാം പാദത്തിൽ വിപ്രോയുടെ മൊത്ത ലാഭം 20.3 ശതമാനം കുറഞ്ഞ്​ 1803 കോടിയായി.

വി​േ​പ്രാക്ക്​ 2,132 കോടി വരെ ലാഭമുണ്ടാവുമെന്നായിരുന്നു തോംസൺ റോയിറ്റേഴ്​സ്​ പോലുള്ള എജൻസികളുടെ പ്രവചനം. ഒാപ്പറേഷൻസിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ്​ വിപ്രോക്ക്​ തിരിച്ചടിയായത്​. 1.6 ശതമാനം കുറവാണ്​ ഒാപ്പറേഷൻസിൽ നിന്നുള്ള വരുമാനത്തിലുണ്ടായത്​. എന്നാൽ സർവീസ്​ ബിസിനസിൽ നിന്നുള്ള വരുമാനം 5.5 ശതമാനം വർധിച്ചു.

വിപ്രോയുടെ പ്രധാന എതിരാളികളായ ടാറ്റ കൺസൾട്ടൻസി സർവീസ്​, ഇൻഫോസിസ്​ തുടങ്ങിയ കമ്പനികളുടെ നാലാം പാദലാഭം വർധിച്ചിരുന്നു.

Loading...
COMMENTS