നന്ദൻ നിലേകനിയെ തിരികെയെത്തിക്കാൻ ഇൻഫോസിസിൽ നീക്കം

12:56 PM
23/08/2017
nilekani

ബംഗളൂരു: ഇൻഫോസിസ്​ ഡയറക്​ടർ ബോർഡിലേക്ക്​ നന്ദൻ നിലേകനിയെ തിരിച്ചെത്തിക്കാൻ തിരക്കിട്ട നീക്കം. കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച്​ ന്യൂസ്​ 18നാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ നിലേകനിയുടെ ബോർഡിലെ പദവി സംബന്ധിച്ച്​ തീരുമാനമായിട്ടില്ലെന്നാണ്​ അറിയുന്നത്​.

കമ്പനിയുടെ നിക്ഷേപകരുടെ ഉപദേശക സമിതിയാണ്​ നന്ദൻ നിലേകനിയെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്​. ഇതുസംബന്ധിച്ച റിപ്പോർട്ടും ഉപദേശക സമിതി പുറത്ത്​ വിട്ടതായാണ്​ വാർത്തകൾ. കമ്പനിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു നന്ദൻ നിലേകനി.

2002 മുതൽ 2007 വരെ ഇൻഫോസിസ്​ സി.ഇ.ഒയും ആയിരുന്നു നിലേകനി. പിന്നീട്​ യു.​െഎ.ഡിയിലേക്ക്​ കൂടുമാറ്റം നടത്തിയതോടെയാണ്​ സി.ഇ.ഒ സ്ഥാനം രാജിവെച്ചത്​. കോൺഗ്രസ്​ ടിക്കറ്റിൽ ലോക്​സഭയിലേക്ക്​ മൽസരിച്ചെങ്കിലും വിജയിച്ചില്ല. ഇൻഫോസിസിൽ 2.29 ശതമാനം ഒാഹരികളാണ്​ നിലേകനിക്കും കുടുംബത്തിനും ഉള്ളത്​.

COMMENTS