എച്ച്​.സി.എല്ലി​െൻറ മൂന്നാം പാദ ലാഭത്തിൽ വർധന

12:58 PM
19/01/2018
hcl-tech

മുംബൈ: ഇന്ത്യയിലെ നാലാമത്തെ വലിയ ​െഎ.ടി കമ്പനിയായ എച്ച്​.സി.എൽ ടെക്​നോളജിയുടെ മൂന്നാം പാദ ലാഭം 6 ശതമാനം ഉയർന്നു. ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ മൂന്നാം പാദത്തിൽ 2,194 കോടിയാണ്​ എച്ച്​.സി.എൽ ടെക്​നോളജിയുടെ ലാഭം. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 2070 കോടിയായിരുന്നു കമ്പനിയുടെ ലാഭം. 

എച്ച്​.സി.എല്ലി​​െൻറ ആകെ വരുമാനത്തിലും വർധന ഉണ്ടായിട്ടുണ്ട്​. വരുമാനം 8.4 ശതമാനമാണ്​ വർധിച്ചിരിക്കുന്നത്​. 11,814 കോടിയിൽ നിന്ന്​ 12,808 കോടിയായാണ്​ വരുമാനം വർധിച്ചിരിക്കുന്നത്​.

സാമ്പത്തികപാദത്തിൽ 3.3 ശതമാനം വളർച്ചയും കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ 11.2 ശതമാനം വളർച്ചയും എച്ച്​.സി.എൽ കൈവരിച്ചതായി കമ്പനി സി.ഇ.ഒ വിജയകുമാർ പറഞ്ഞു. ഒാഹരിയൊന്നിന്​ രണ്ട്​ രൂപ ലാഭവിഹിതമായി നൽകാനും കമ്പനി തീരുമാനിച്ചു. 

Loading...
COMMENTS