Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോവിഡ്​ കാലത്ത്​...

കോവിഡ്​ കാലത്ത്​ നേട്ടം കൊയ്യുന്ന സ്വർണം

text_fields
bookmark_border
കോവിഡ്​ കാലത്ത്​ നേട്ടം കൊയ്യുന്ന സ്വർണം
cancel

കോവിഡ്​ കാലം രാജ്യത്തെ സാമ്പത്തിക രംഗത്തെയാകെ അനിശ്​ചിതത്വങ്ങളിലേക്കാണ്​ തള്ളി വിട്ടിരിക്കുന്നത്​. കോവിഡിനെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗൺ നിയന്ത്രണങ്ങൾ ഇനിയും പൂർണമായും പിൻവലിച്ചിട്ടില്ല. അതിനിടെ രോഗവ്യാപനം വീണ്ടും വർധിക്കുന്നത്​ വലിയ ആശങ്കയാണ്​ ഉണ്ടാക്കിയിരിക്കുന്നത്​. ഇതിൻെറ പ്രതിഫലനങ്ങൾ ഓഹരി വിപണിയിലും പ്രകടമാണ്​. ചാഞ്ചാടികളിക്കുന്ന സൂചികകൾ നിക്ഷേപകർക്ക്​ സൃഷ്​ടിക്കുന്ന തലവേദന ചെറുതല്ല. ഈയൊരു സാഹചര്യത്തിലാണ്​ സ്വർണം സുരക്ഷിതനിക്ഷേപമായി ഉയർന്ന്​ വരുന്നത്​. ഇതി​നുള്ള മികച്ച അവസരമാണ്​ ആർ.ബി.ഐയുടെ ഗോൾഡ്​ ബോണ്ടുകൾ.

ആർ.ബി.ഐയുടെ ഏറ്റവും പുതിയ ഗോൾഡ്​ ബോണ്ട്​ ഇഷ്യുവിൽ ജൂലൈ 10 വരെ സ്വർണം വാങ്ങാം. ഗ്രാമിന്​ 4852 രൂപയാണ്​ ആർ.ബി.ഐ നിശ്​ചയിച്ചിരിക്കുന്ന നിരക്ക്​. ഡിജിറ്റലായി അപേക്ഷിച്ച്​ ഡിജിറ്റലായി സ്വർണം വാങ്ങുന്നവർക്ക്​ ഗ്രാമിൽ 50 രൂപയുടെ കുറവുണ്ടാകും.

സ്വർണബോണ്ടിൻെറ മെച്ചങ്ങൾ
എട്ട്​ വർഷമായിരിക്കും ഗോൾഡ്​ ബോണ്ടിൻെറ കാലാവധി. അഞ്ച്​ വർഷം കഴിഞ്ഞാൽ ഇത്​ വിൽക്കാനുള്ള സൗകര്യവും ലഭിക്കും. ബോണ്ടുകൾക്ക്​ പ്രതിവർഷം 2.5 ശതമാനം പലിശയും ലഭിക്കും. ഗോൾഡ്​ ബോണ്ടുകൾ ഓഹരി വിപണികളിലാവും ലിസ്​റ്റ്​ ചെയ്യുക.


കോവിഡ്​ കാലത്ത്​ സുരക്ഷിതം സ്വർണം

കോവിഡ്​ കാലത്ത്​ ​ആഗോള ഓഹരി വിപണികളെല്ലാം തകർന്നതോടെയാണ്​ സ്വർണത്തിലേക്ക്​ വലിയ രീതിയിൽ നിക്ഷേപമെത്തിയത്​. ഇതോടെ റെക്കോർഡുകളെല്ലാം ഭേദിച്ച്​ സ്വർണവില കുതിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിന്​ ശേഷം ഇതുവരെ 16 ശതമാനം വർധനയാണ്​ സ്വർണവിലയിൽ രേഖപ്പെടുത്തിയത്​. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡൽഹിയിൽ 43 ശതമാനം വർധനയാണ്​ സ്വർണത്തിനുണ്ടായത്​. 10 ഗ്രാമിൻെറ വില 34,380ൽ നിന്ന്​ 49,350 രൂപയായാണ്​ വർധിച്ചത്​. 

സ്വർണ വില ഇനിയും ഉയരുമോ
സ്വർണ വില ഇനിയും ഉയരാൻ തന്നെയാണ്​ സാധ്യതയെന്നാണ്​ പ്രവചനം. ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന്​ ഐ.എം.എഫ്​ ഉൾപ്പടെയുള്ള സ്ഥാപനങ്ങളും റേറ്റിങ്​ ഏജൻസികളും പ്രവചിച്ച്​ കഴിഞ്ഞു. ഇതോടെ വൻകിട നിക്ഷേപക​രെല്ലാം സ്വർണത്തിലാണ്​ അഭയം കണ്ടെത്തിയിരിക്കുന്നത്​. വരും ദിവസങ്ങളിലും സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിക്കാൻ തന്നെയാണ്​ സാധ്യത. ഇത്​ സ്വർണത്തിന്​ കരുത്താകും. 

ഇതിന്​ പുറമേ ആർ.ബി.ഐ പലിശ നിരക്കുകൾ കുറച്ചതോടെ ബാങ്കുകളിലെ നിക്ഷേപ പലിശനിരക്കുകളും കുറഞ്ഞിട്ടുണ്ട്​. 2.7 ശതമാനം മാത്രമാണ്​ എസ്​.ബി.ഐയിലെ സേവിങ്​സ്​ ബാങ്ക്​ അക്കൗണ്ട്​ നിക്ഷേപങ്ങൾക്കുള്ള പലിശ. സ്ഥിര നിക്ഷേപങ്ങൾക്ക്​ പരമാവധി 5.4 ശതമാനം വരെയാണ്​ പലിശനിരക്ക്​. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആദായം നൽകുന്ന നിക്ഷേപം സ്വർണമാണ്​. 

സ്വർണ വില ഇന്ത്യയിൽ ഇടിയുമോ ?

സാമ്പത്തിക രംഗത്തെ അസ്ഥിരത സ്വർണത്തെ പുതിയ ഉയരങ്ങ​ളിലെത്തിക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷ. രൂപയുടെ വിനിമയ മൂല്യത്തിലുണ്ടാവുന്ന വ്യതിയാനങ്ങളും ആർ.ബി.ഐയുടെ സ്വർണ വിൽപനയും മാത്രമാവും ഇനി മഞ്ഞലോഹത്തിൻെറ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. 
 

LATEST VIDEOS

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsgold bondmalayalam newscovid 19
News Summary - You have till Friday to invest in gold bonds – but should you?
Next Story