Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിജയ്​ മല്യയുടെ...

വിജയ്​ മല്യയുടെ കമ്പനിയുടെ ഒാഹരികൾ വാങ്ങരുതെന്ന്​ ആദായനികുതി വകുപ്പി​െൻറ മുന്നറിയിപ്പ്​

text_fields
bookmark_border
vijay-mallya
cancel

മുംബൈ: വിവാദ വ്യവസായി വിജയ്​ മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 41 ലക്ഷം ഇക്വിറ്റി ഒാഹരികൾ വാങ്ങരുതെന്ന്​ ആദായ നികുതി വകുപ്പി​​െൻറ മുന്നറിയിപ്പ്​. മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഒാഹരികൾ വിൽക്കാൻ കടം തിരിച്ച്​ പിടിക്കുന്നതിനുള്ള ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഒക്​ടോബർ 30ന്​ ഇ ലേലത്തിലൂടെ വിറ്റഴിക്കാനാണ്​ ​​ട്രിബ്യുണൽ ഉത്തരവിട്ടിരുന്നത്​.

മല്യയുടെ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ യുണൈറ്റഡ്​ റേസിങ്​ ബ്ലഡ്​സ്​റ്റോക്ക്​ ബ്രീഡേഴ്​സ്​ എന്ന കമ്പനിയുടെ ഒാഹരികൾ വാങ്ങുന്നത്​ സ്വന്തം ഉത്തരവാദിത്തത്തിൽ വേണമെന്നാണ്​ ആദായനികുതി വകുപ്പ്​ നൽകുന്ന മുന്നറിയിപ്പ്​. മല്യക്കെതിരെ നികുതി വെട്ടിച്ചതിന്​ കേസ്​ നിലനിൽക്കുന്നുണ്ടെന്ന്​ വകുപ്പ്​ ഉദ്യോഗസ്ഥൻ വ്യക്​തമാക്കി.

മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 41,52,272 ഒാഹരികളാണ്​ വിറ്റഴിക്കുന്നത്​. മല്യ ബാങ്കുകളുടെ കൺസോഷ്യത്തിൽ എടുത്ത വായ്​പ തിരികെ പിടിക്കുന്നതിനായാണ്​ ലേലം നടത്തുന്നത്​. അതേ സമയം, സേവനനികുതി ഇനത്തിൽ ഏകദേശം 87.5 കോടി രൂപ കിങ്​ഫിഷർ എയർലൈൻസ്​ സർക്കാറിന്​ നൽകാനുണ്ടെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചു. ഇൗയൊരു സാഹചര്യത്തിലാണ്​ കമ്പനിയുടെ ഒാഹരികൾ വിറ്റഴിക്കുന്നതിനെതിരെ വകുപ്പ്​ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyamalayalam newsI-T Department
News Summary - Vijay Mallya's Stud Farm Shares Put Up for Sale-Business news
Next Story