കിട്ടാകടം കുറയുന്നു; എസ്​.ബി.ഐക്ക്​ 838 കോടി ലാഭം

14:35 PM
10/05/2019
SBI ATM

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​െൻറ നാലാം പാദത്തിൽ പൊതുമേഖല ബാങ്കായ എസ്​.ബി.ഐക്ക്​ 838 കോടി രൂപയുടെ ലാഭം. ഓഹരി വിപണിയിലാണ്​ എസ്​.ബി.ഐ നാലാം പാദത്തിലെ ലാഭം സംബന്ധിച്ച കണക്കുകൾ അറിയിച്ചത്​​. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 7,711.17 കോടിയുടെ നഷ്​ടത്തിലായിരുന്നു എസ്​.ബി.ഐ. ഏകദേശം 4,000 കോടി എസ്​.ബി.ഐ ലാഭമുണ്ടാക്കുമെന്നായിരുന്നു വിപണി  വിദഗ്​ധരുടെ പ്രതീക്ഷ. 

ഈ വർഷം കിട്ടാകടത്തിൽ കുറവ്​ വന്നിട്ടുണ്ടെന്നും എസ്​.ബി.ഐ വ്യക്​തമാക്കുന്നു. ആകെയുള്ള കിട്ടാകടം 8.71 ശതമാനത്തിൽ നിന്ന്​ 7.53 ശതമാനമായാണ്​ കിട്ടാകടം കുറഞ്ഞത്​. ഓഹരിയൊന്നിന്​ 0.94 രൂപയായിരിക്കും എസ്​.ബി.ഐ ലാഭവിഹതമായി നൽകുക.

Loading...
COMMENTS