എ.ടി.എം ഇടപാടുകൾക്കുള്ള സേവനനിരക്ക്​ പരിഷ്​കരിച്ച്​ എസ്​.ബി.ഐ

16:12 PM
13/09/2019

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ, എ.ടി.എം ഇടപാടുകൾക്കുള്ള സേവന നിരക്കുകൾ പരിഷ്​കരിച്ചു. പുതിയ നിർദേശ പ്രകാരം പ്രതിമാസം എ.ടി.എമ്മിലൂടെയുള്ള എട്ട്​ ഇടപാടുകൾക്ക്​ വരെ എസ്​.ബി.ഐ  സേവനനിരക്ക്​​ ചുമത്തില്ല. 

ഇതിൽ അഞ്ചെണ്ണം എസ്​.ബി.ഐ എ.ടി.എമ്മുകളിലൂടെയും മൂന്നെണ്ണം മറ്റ്​ എ.ടി.എമ്മുകളിലൂടെയും നടത്താവുന്നതാണ്​. ഗ്രാമീണ മേഖലയിലെ അക്കൗണ്ട്​ ഉടമകൾക്ക്​ 10 എ.ടി.എം ഇടപാടുകൾ സൗജന്യമാണ്​. അഞ്ചെണ്ണം എസ്​.ബി.ഐ എ.ടി.എമ്മുകളിലും അഞ്ചെണ്ണം മറ്റ്​ എ.ടി.എമ്മുകളിലുമാണ്​ സൗജന്യം.

അഞ്ച്​ രൂപ മുതൽ 20 രൂപ വരെയാണ്​ എ.ടി.എം ഇടപാടുകൾക്ക്​ എസ്​.ബി.ഐ ചുമത്തുന്ന സേവന നിരക്ക്​. അക്കൗണ്ടിൽ പണമില്ലാതെ എ.ടി.എമ്മിലൂടെ പണം പിൻവലിക്കാൻ ശ്രമിച്ചാൽ 20 രൂപയും ജി.എസ്​.ടിയും നൽകണം. കാർഡില്ലാത്ത എ.ടി.എം ഇടപാടുകൾക്ക്​ 22 രൂപയാണ്​ നിരക്ക്​. സാലറി അക്കൗണ്ട്​ ഉടമകളുടെ​ എ.ടി.എം ഇടപാടുകൾക്ക്​ പരിധിയില്ല.

Loading...
COMMENTS