Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right26,757 കോടി:...

26,757 കോടി: എസ്​.ബി.ഐയിൽ തട്ടിപ്പ്​ തുക കുമിഞ്ഞുകൂടുന്നു​

text_fields
bookmark_border
sbi.jpg
cancel

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയെ (എസ്​.ബി.ഐ) വൻകിട കോർപറേറ്റുകൾ​ സാമ്പത്തിക തട്ടിപ്പിനിരയാക്കുന്നതിൽ വൻ ‘കുതിപ്പ്​’. 2018ൽ വെറും 146 കോടിയുടെ വെട്ടിപ്പ്​ റിപ്പോർട്ട്​ ചെയ്​ത സ്​ഥാനത്ത്​ ഈ സാമ്പത്തിക വർഷത്തി​​​​െൻറ ആദ്യ എട്ടുമാസത്തിനിടെ (ഏപ്രിൽ-നവംബർ) നടന്നത്​ 26,757 കോടി രൂപയുടെ വെട്ടിപ്പ്​. കഴിഞ്ഞ സാമ്പത്തിക വർഷം (2019) 10,725 കോടിയുടെ തട്ടിപ്പും​ നടന്നു. കണക്കനുസരിച്ച്​ തൊട്ടു മുൻവർഷത്തെക്കാൾ ഈ വർഷം കൃത്രിമം നടന്ന തുകയിൽ മൂന്നിരട്ടിക്കടുത്ത്​ വർധനയുണ്ടായി​. എസ്​.ബി.ഐ കാർഡ്​സി​​​​െൻറ ഓഹരി വിൽപനയോടനുബന്ധിച്ച്​ പുറത്തുവിട്ട രേഖകളിലാണ്​ ഈ വിവരം.48 തട്ടിപ്പ്​ കേസുകളാണ്​ ഈ വർഷം റിപ്പോർട്ട്​ ചെയ്​തത്​. കഴിഞ്ഞ സാമ്പത്തിക വർഷം 25, 2018ൽ18 എന്നിങ്ങനെയും. 100 കോടി രൂപ വരെയുള്ള വെട്ടിപ്പുകളും എസ്​.ബി.ഐ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

കമ്പനികൾ തട്ടിയെടുത്ത തുക ഇപ്പോഴാണ്​ ​ പുറത്തുവരുന്നതെങ്കിലും ഇതെല്ലാം നേര​േത്ത നടന്നതാണെന്ന്​ ബാങ്കിങ്​ മേഖലയിലെ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. കോർപറേറ്റ്​ സാമ്പത്തിക ഇടപാട്,​ തട്ടിപ്പി​​​​െൻറ ഗണത്തിലേക്ക്​ മാറാൻ ചുരുങ്ങിയത്​ 55 മാസമെങ്കിലും എടുക്കുമെന്നാണ്​ റിസർവ്​ ബാങ്ക്​ രേഖകൾ വ്യക്തമാക്കുന്നത്​. വായ്​പയെടുത്ത്​ തിരിച്ചടക്കാത്തതാണ്​ ഏറ്റവുമധികം നടക്കുന്ന തട്ടിപ്പ്​ രീതി. ദീർഘകാലം കിട്ടാക്കടമായി കണക്കാക്കിയിരുന്ന തുകയാണ്​ പിന്നീട്​ തട്ടിപ്പ്​ ഇനത്തിലേക്ക്​ ബാങ്കുകൾ മാറ്റുന്നത്​. ഇതുസംബന്ധിച്ച കൂടുതൽ കേസുകൾ തീർപ്പാകുന്ന മുറ​ക്ക്​ തുക ഇനിയും ഉയരുമെന്നാണ്​ കണക്കാക്കുന്നത്​. മറ്റ്​ ബാങ്കുക​ളും സമാനരീതിയിൽ വഞ്ചനക്കിരയാകുന്നുണ്ട്​. 2019ലെ ആദ്യ എട്ടുമാസക്കാലം രാജ്യത്തെ മൊത്തം ബാങ്കുകൾ 95,760 കോടി രൂപയുടെ കബളിപ്പിക്കലിന്​ ഇരയായതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടുത്തിടെ രാജ്യസഭയിൽ പറഞ്ഞിരുന്നു.

എസ്​.ബി.ഐ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വെട്ടിപ്പ്​ നടന്നത്​​ പഞ്ചാബ്​ നാഷനൽ ബാങ്കിലാണ്​. ബാങ്കുകൾ നടപടി ശക്തിപ്പെടുത്തിയതിനെ തുടർന്ന്​ നിരവധി വൻകിട കമ്പനികൾ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ട്​. ഐ.എൽ ആൻഡ്​​ എഫ്​.എസ്​, ഡി.എച്ച്​.എഫ്​.എൽ, ഭൂഷൺ പവർ ആൻഡ​്​ സ്​റ്റീൽ എന്നിവയുടെ കോടികൾ വരുന്ന തുക കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബാങ്കുകൾ കിട്ടാക്കടമായി പ്രഖ്യാപിച്ചിരുന്നു. ഇവർക്കെതിരെ കേസുകൾ തുടരുകയാണ്​. കിട്ടാക്കടമായി മാറിയ അക്കൗണ്ടിനെ തട്ടിപ്പ്​ ഇനത്തിലേക്ക്​ മാറ്റണമെങ്കിൽ അതി​​​​െൻറ നഷ്​ടത്തിന്​ ആനുപാതികമായ തുക ബാങ്കുകൾ പ്രത്യേകം വകയിരുത്തണമെന്നും​ വ്യവസ്​ഥയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newssbibankingmalayalam news
News Summary - sbi scam; 26,757 crore -business news
Next Story