Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകുതിപ്പി​െൻറ

കുതിപ്പി​െൻറ കേരളമാതൃക

text_fields
bookmark_border
internet
cancel

സാമ്പത്തികമാന്ദ്യത്തി​​​െൻറ വാർത്തകൾ രാജ്യമെങ്ങും ആശങ്ക ഉയർത്തു​േമ്പാഴും കേരളമാതൃകകളുടെ കുതിപ്പ്​ വ്യവസായ ലോകത്ത്​ ചർച്ചയാകുന്നു. സോഫ്​​റ്റ്​വെയർ രംഗത്തും ഹാർഡ്​ വെയർ രംഗത്തുമെല്ലാം പുതിയ ചുവടുവെപ്പുകളാണ്​ കേരളം നടത്തുന്നത്​. ഒപ്പം, സംസ്​ഥാനത്തെ പ്രമുഖ സംരംഭങ്ങൾ വളർച്ചയുടെ പാതയിലും. കേരളമാതൃകകളുടെ ചില കുതിപ്പ്​ ചിത്രങ്ങൾ:

വൈദ്യുതിത്തൂണിലൂടെ ഇൻറർനെറ്റ്​
കേബിൾ ടി.വി വ്യാപകമാകുന്നതിന് മുമ്പ്​ കേരളത്തിൽ വൈദ്യുതിത്തൂണുകളിലൂടെ എത്തിയിരുന്നത്​ ഒറ്റ വസ്​തു മാത്രമായിരുന്നു; വൈദ്യുതി. പിന്നീട്​ സീരിയലുകളും വാർത്തകളും വൈദ്യുതിത്തൂണിലേ​റി കേബിൾ ചാനൽ വഴി എത്തിത്തുടങ്ങി. ഇപ്പോഴിതാ വൈദ്യുതിത്തൂണുകളിലൂടെ സർക്കാർവക ഇൻറർനെറ്റും വീടുകളിലെത്തുന്നു. ഒന്നര വർഷത്തിനകം ഇൗ പദ്ധതി യാഥാർഥ്യമാകുമെന്നാണ്​ പ്രതീക്ഷ. സംസ്​ഥാനത്തെ 40 ലക്ഷ​ത്തിലേറെയുള്ള കെ.എസ്​.ഇ.ബി ഇലക്​ട്രിക്​ പോസ്​റ്റുകൾവഴിയാണ്​ ഇനി വൈദ്യുതിക്കൊപ്പം കുറഞ്ഞ നിരക്കിലുള്ള ഇൻറർനെറ്റും വീടുകളിലെത്തുക.

ആരോഗ്യ^വിദ്യാഭ്യാസരംഗത്ത്​ ഇൻറർനെറ്റ്​ വഴിയുള്ള മന്നേറ്റമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘കെ ഫോൺ’പദ്ധതിയാണ്​ സോഫ്​റ്റ്​വെയർ രംഗത്തെ സംസ്​ഥാന​ത്തി​​​െൻറ പ്രധാന കുതിപ്പ്​. സർക്കാർസ്​കൂളുകൾ, ഗവ. ആശുപത്രികൾ തുടങ്ങി ദാരിദ്ര്യരേഖക്ക്​ താഴെയുള്ള കുടുംബങ്ങളിൽ വരെ സൗജന്യമായും മറ്റ്​ കുടുംബങ്ങളിൽ കുറഞ്ഞനിരക്കിലും ഇൻറർനെറ്റ്​ എത്തിക്കുകയാണ്​ പദ്ധതി. 1028 കോടി രൂപ അടങ്കൽ തുകയുള്ള ഇൗ പദ്ധതിക്ക്​ 823 കോടി കേരള ഇ​ൻഫ്രാസ്​ട്രെക്​ചർ ഫണ്ട്​ ബോർഡ്​ (കിഫ്​ബി) നൽകും. 

100 ശതമാനം സാക്ഷരത നേടിയ സംസ്​ഥാനത്ത്​ ഇനി 100 ശതമാനം ഇൻറർനെറ്റ്​ സാക്ഷരത കൈവരിക്കുകയാണ്​ ലക്ഷ്യം.  കേരള സ്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കെ.എസ്.ഇ.ബിയും ചേര്‍ന്ന് രൂപവത്​കരിച്ച കേരള ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്​വര്‍ക് കമ്പനിയാണ്​ ഇൻറർനെറ്റ്​ എത്തിക്കുക. ഇതോടെ ഇ^കോമേഴ്​സ്​ രംഗത്തും കുതിച്ച്​ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്​. കഴിഞ്ഞദിവസം സംസ്​ഥാനത്തെത്തിയ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ കേരളത്തെ വിശേഷിപ്പിച്ചത്​ രാജ്യത്തെ ഡിജിറ്റൽ പവർഹൗസ്​ എന്നാണ്​. 

മത്സരം; ​െഎ.ടി കുതിപ്പിനും
​െഎ.ടി രംഗത്തെ കുതിപ്പിൽ​ കൊച്ചിയും തിരുവനന്തപുരവും ഇഞ്ചോടിഞ്ച്​ മത്സരത്തിലാണ്​. തിരുവനന്തപുരത്ത്​ ടെക്​നോസിറ്റിക്ക്​ കഴിഞ്ഞ ദിവസം രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ തുടക്കം കുറിച്ചപ്പോൾ കൊച്ചി സ്​മാർട്ട്​​സിറ്റിയിൽ പുതിയ ​െഎ.ടി കെട്ടിടത്തിന്​ തുടക്കമാവുകയാണ്​. രാജ്യത്തെ ഏറ്റവും വലിയ ഫ്യൂച്ചറിസ്​റ്റിക്​ പാർക്കായി മാറാനാണ്​ ടെക്​നോസിറ്റിയിലൂടെ തിരുവനന്തപുരം ഒരുങ്ങുന്നത്​. 400 ഏക്കറിൽ പടുത്തുയർത്തുന്ന ടെ​ക്​നോസിറ്റിയിൽ ​െഎ.ടി രംഗത്തെ പുത്തൻ തരംഗമാകുന്ന കൊഗ്​നിറ്റീവ്​ അനലറ്റിക്​സ്​, ഫിൻടെക്​, സ്​പേസ്​ ആപ്ലിക്കേഷൻ, ബ്ലോക്ക്​​ചെയിൻ, ഇ^സെക്യൂരിറ്റി തുടങ്ങിയവയുടെ സ​േങ്കതമാവുക എന്നതാണ്​ ലക്ഷ്യമിടുന്നത്​. സ്​റ്റാർട്ടപ് സംരംഭകരെ വൻകിട ​െഎ.ടി കമ്പനികളുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ടാകും. ഇതാണ്​ ​െഎ.ടി രംഗത്തെ പുതുതലമുറക്ക്​ പ്രതീക്ഷ നൽകുന്നത്​.

കൊച്ചി സ്മാർട്ട്​ സിറ്റി പദ്ധതി പ്രദേശത്ത് 200 കോടി രൂപ ചെലവിൽ ഏഴ് ലക്ഷം ചതുരശ്ര അടി വിസ്​തീർണത്തിലാണ്​ പുതിയ ​െഎ.ടി കെട്ടിടം നിർമിക്കുക. സ്​മാർട്ട്​സിറ്റി പദ്ധതിയിലേക്ക്​ വിദേശത്തുനിന്നടക്കം പുതിയ കമ്പനികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾക്കും രൂപം നൽകുന്നുണ്ട്​. ഇതിനകം, സിംഗപ്പുര്‍ ആസ്ഥാനമായ ബര്‍ണാഡ് സ്കട്ടില്‍ എന്ന കമ്പനിക്ക് നാവികസംബന്ധമായ സോഫ്​റ്റ്​വെയര്‍ സൊല്യൂഷന്‍ ഉണ്ടാക്കുന്ന യൂനിറ്റ് സ്ഥാപിക്കുന്നതിന് ഇവിടെ ഒരേക്കർ ഭൂമി അനുവദിക്കുന്നതിനും ധാരണയായിട്ടുണ്ട്​. ആയിരം പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണിത്. 

ചിറക്​ വിരിച്ച്​ സിയാൽ
ലോകവ്യാപകമായി വിമാന കമ്പനികളും വിമാനത്താവളങ്ങളും പ്രതിസന്ധി നേരിടുന്ന ​ഘട്ടത്തിലും മലയാളികൾ സ്വന്തംനിലക്ക്​ നിക്ഷേപം നടത്തി രൂപപ്പെടുത്തിയ കൊച്ചിൻ ഇൻറർനാഷനൽ  എയർപോർട്ട്​ കമ്പനി (സിയാൽ) വളർച്ചയുടെ കുതിപ്പിലാണ്​. കഴിഞ്ഞ സാമ്പത്തികവർഷം, നികുതി കഴിച്ച്​ 179.45 കോടി രൂപയാണ്​ സിയാൽ ലാഭമുണ്ടാക്കിയത്​. ഇതിൽ നിന്ന്​ 31 കോടി രൂപ സംസ്​ഥാന സർക്കാറിന്​ ലാഭവിഹിതമായി നൽകുകയും ചെയ്​തു. മറ്റ്​ നിക്ഷേപകർക്ക്​ ഒാഹരിവിലയുടെ 25 ശതമാനമാണ്​ ലാഭവിഹിതം ലഭിച്ചത്​​. സിയാലിനുള്ള 18,300 നിക്ഷേപകർക്ക്​ ഇതോടെ മുടക്ക്​ മുതലി​​​െൻറ രണ്ടിരട്ടിയിലധികം, കൃത്യമായി പറഞ്ഞാൽ 203 ശതമാനം, ലാഭവിഹിതമായി ലഭിക്കുകയും ചെയ്​തു.

സർക്കാറിനാക​െട്ട, ലാഭവിഹിത ഇനത്തിൽ ഇതുവരെ സിയാലിൽ നിന്ന്​ 193.53 കോടി രൂപയാണ്​ ലഭിച്ചത്​. 2016^17 സാമ്പത്തികവർഷം 669 കോടി രൂപയായിരുന്നു സിയാലി​​​െൻറയും ഉപകമ്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ആൻഡ്​ റീട്ടെയ്ൽ സർവിസസ്​ ലിമിറ്റഡി​​​െൻറയും മൊത്തവരുമാനം. കൊച്ചിവഴി കടന്ന​ുപോകുന്ന ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർധിച്ചതാണ്​ സിയാലിന്​ തുണയായി മാറിയിരിക്കുന്നത്​. ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേ​ക്ഷിച്ച്​ 25.99 ശതമാനത്തി​​​െൻറ വർധനയാണ്​ ഉണ്ടായത്​. കഴിഞ്ഞ സാമ്പത്തികവർഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയത്​ 89.4 ലക്ഷം യാത്രക്കാരാണ്​.

ഇനി കേരളീയ ലാപ്​ടോപ്പും

laptop


ലാപ്​ടോപ്​ എന്ന്​ പറഞ്ഞാൽ മനസ്സിൽ ഒാടിയെത്തുക വിവിധ വിദേശ ലാപ്​ടോപ്​ ബ്രാൻഡുകളാണ്​. എന്നാൽ, ഇതിൽ നിന്ന്​ വ്യത്യസ്​തമായി കേരളത്തി​​​െൻറ സ്വന്തം ലാപ്​ടോപ്​ രംഗത്തിറക്കാനുള്ള ഒരുക്കമാണ്​ അണിയറയിൽ നടക്കുന്നത്​. നൂറ്​ ശതമാനം ഇൻറർനെറ്റ്​ സാക്ഷരത കൈവരിക്കുകയും ദാരിദ്ര്യരേഖക്ക്​ ത​ാഴെയുള്ളവ ഉൾപ്പെടെ മുഴുവൻ വീടുകളിലും സ്​കൂളുകളിലും കേബിൾവഴി ഇൻറർനെറ്റ്​ എത്തുകയും ചെയ്യു​േമ്പാൾ ലാപ്​ടോപ്​, ഡെസ്​ക്​ ടോപ്​ എന്നിവയുൾപ്പെടെ കമ്പ്യൂട്ടറുകൾക്കും ആവശ്യകതയേറുക സ്വാഭാവികം. 

ഇൗ അവസരം മുതലെടുക്കാൻ കേരളത്തി​​​െൻറ സ്വന്തം ലാപ്​ടോപ്​ വിപണിയിലിറക്കാനുള്ള ഒരുക്കങ്ങളാണ്​ നടക്കുന്നത്​. ലാപ്​ടോപ്പുകളും സർവറുകളും നിർമിക്കുന്നതിന്​ ഇൻറലുമായി ധാരണയിലെത്തുന്നതിന്​ നീക്കങ്ങൾ തകൃതിയായി നടക്കുകയാണ്​. സർക്കാറിന്​ കീഴിലുള്ള ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ മിഷനാണ്​ ഇത്​ സംബന്ധിച്ച വിശദ നയരേഖ  സമർപ്പിച്ചിരിക്കുന്നത്​. 

കെൽട്രോൺ കാമ്പസിൽ അടിസ്​ഥാനസൗകര്യങ്ങൾ ഒരുക്കി തദ്ദേശീയമായി ലാപ്​ടോപ്പും സർവറുകളും വികസിപ്പിച്ച്​ വിപണനം നടത്തുകയാണ്​ ലക്ഷ്യം. യുവാക്കള്‍ക്ക് നൈപുണ്യവികസന പരിശീലനം നൽകി അവർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുകയാണ്​ പദ്ധതി. ഇതിനായി സ്​റ്റാർട്ടപ്പുകൾക്കും ഇലക്‌ട്രോണിക് ഉൽപാദന ക്ലസ്​റ്ററുകള്‍ക്കും സാമ്പത്തികസഹായം നല്‍കി പദ്ധതി വ്യാപിപ്പിക്കും. ഒപ്പം, ​െഎ.ടി രംഗത്ത്​ പരിശീലനം നേടുന്നവർക്ക്​ ഇവിടെത്തന്നെ തൊഴിലവസരവുമൊരുക്കും. സാധ്യമായ മേഖലകളിൽ വിദേശ കമ്പനികളുടെ സഹകരണവും ഉറപ്പുവരുത്തും. ഹാർഡ്​വെയർരംഗത്ത്​ പുത്തൻപ്രതീക്ഷകൾ നൽകുകയാണ്​ ഇൗ പദ്ധതി.

വകുപ്പുകൾ സഹകരിക്കുമോ? വ്യവസായലോകം കാത്തിരിക്കുന്നു
കേരളത്തിൽ വ്യവസായം തുടങ്ങുന്നതിന്​ മുഖ്യതടസ്സമായി പറയുന്നത്​ വിവിധ സർക്കാർവകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്​മയാണ്​. വ്യവസായം തുടങ്ങുന്നതിനുള്ള അനുമതി അപേക്ഷയുമായി സംരംഭകർ സർക്കാർ ഒാഫിസുകൾ കയറിയിറങ്ങി ചെരിപ്പ്​ തേഞ്ഞാലും അനുമതി ലഭിക്കാൻ വർഷങ്ങളെടുക്കും. ഇതിൽ നിന്ന്​ വ്യത്യസ്​തമായി, വിവിധ വകുപ്പുകളുടെ അനുമതികൾ ഒറ്റയടിക്ക്​ ലഭിക്കുന്ന ‘ഇൗസ്​ ഒാഫ്​ ഡൂയിങ്​​ ബിസിനസ്​’ നയമാണ്​ സർക്കാർ ഇപ്പോൾ മുന്നോട്ടുവെക്കുന്നത്​. ഇതിൽ പ്രതീക്ഷയോടൊപ്പം ആശങ്കയുമായി കഴിയുകയാണ്​ സംരംഭകർ.

വിവിധ വകുപ്പുകൾ കയറിയിറങ്ങുന്നതിൽ സംരംഭകർ അനുഭവിക്കുന്ന പ്രയാസം മുമ്പ്​ സർക്കാറിന്​ മുന്നിൽ മുഖ്യവിഷയമായി എത്തിയ​േപ്പാൾ, പ്രതിവിധിയായി തീരുമാനിച്ചതാണ്​ ഏകജാലക സംവിധാനം. എന്നാൽ, വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്​മ ഇൗ പദ്ധതിയെ നി​ഷ്​ഫലമാക്കി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതിക്കും ഇത്തരത്തിൽ പാര വരുമോ എന്ന ആശങ്കയിലാണ്​ വ്യവസായ ലോകം. 
സർക്കാർ പ്രഖ്യാപിച്ച ‘കേരള നിക്ഷേപ പ്രോത്സാഹന സൗകര്യമൊരുക്കല്‍ നിയമം^2017’ അനുസരിച്ച്​ സംസ്ഥാനത്ത് ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് തടസ്സങ്ങളില്ലാതെയും വേഗത്തിലും വിവിധ വകുപ്പുകളില്‍നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അനുമതി ലഭ്യമാകും.

ഇതിനായി, കേരള പഞ്ചായത്തീരാജ് ആക്​ട്​, കേരള മുനിസിപ്പാലിറ്റി ആക്​ട്​, കേരള ഭൂജല നിയന്ത്രണ ആക്​ട്​,, കേരള ലിഫ്റ്റുകളും എക്​സ്​കലേറ്ററുകളും ആക്​ട്​, കേരള ഷോപ്സ് ആൻഡ്​ കമേഴ്സ്യല്‍ എസ്​റ്റാബ്ലിഷ്മ​െൻറ്​ ആക്​ട്​, കേരള ചുമട്ടുതൊഴിലാളി ആക്​ട്​, കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ ടൗണ്‍ഷിപ്​ പ്രദേശവും വികസന ആക്​ട്​ എന്നീ ഏഴു നിയമങ്ങള്‍ ഭേദഗതി ചെയ്താണ് കേരള ഇന്‍വെസ്​റ്റ്​മ​െൻറ്​ പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ആക്​ട്​ രൂപവത്​കരിക്കുക. ഇതോടൊപ്പം, വ്യവസായ ലൈസന്‍സിന് അപേക്ഷിക്കുന്നതിന് പൊതു അപേക്ഷാഫോറവും അത് അപ്​ലോഡ് ചെയ്യുന്നതിന് സ്വിഫ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും കെട്ടിടനിര്‍മ്മാണ ലൈസന്‍സ് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഒരു ഇൻറലിജൻറ്​ സോഫ്​റ്റ്​വെയറും തയാറാക്കും. 

കാലങ്ങളായി തങ്ങൾ ഉന്നയിച്ചുവരുന്ന ആവശ്യങ്ങൾതന്നെയാണ്​ ഇവയെന്ന്​ വ്യവസായലോകവും തുറന്ന്​ പറയുന്നു. സർക്കാർ ഉദ്ദേശിക്കുംവിധത്തിൽ ഇത്​ നടപ്പിലായാൽ സംസ്​ഥാനത്തി​​െൻറ വ്യവസായവളർച്ചക്ക്​ ഗതിവേഗം കൈവരുകയും​ ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala modelmalayalam news
News Summary - Kerala Model - Business News
Next Story