സാമ്പത്തിക വളർച്ച 7.3 ശതമാനമായി കുറയുമെന്ന്​ മൂഡീസ്​

00:18 AM
09/11/2018
RBI.

മും​ബൈ: അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച  7.3 ആ​യി കു​റ​യു​മെ​ന്ന്​ ക്രെ​ഡി​റ്റ്​ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ്​  ഇ​ൻ​വെ​സ്​​റ്റേ​ഴ്​​സ്​ സ​ർ​വി​സസി​​െൻറ പ്ര​വ​ച​നം. നി​ല​വി​ൽ 7.4 ആ​ണ്​ വ​ള​ർ​ച്ച​നി​ര​ക്ക്. ആ​ഗോ​ള ഇ​ന്ധ​ന​വി​ല​യി​ലെ വ​ർ​ധ​ന, രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച, ഉ​യ​ർ​ന്ന പ​ലി​ശ​നി​ര​ക്ക്​ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളാ​ണ്​ വ​ള​ർ​ച്ച​നി​ര​ക്ക്​ കു​റ​യാ​ൻ കാ​ര​ണ​മാ​യി മൂ​ഡീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

2018 ലെ ​ആ​ദ്യ പാ​ദ​ത്തി​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 7.9 ആ​യി ഉ​യ​ർ​ന്നി​രു​ന്നു. ഇ​ന്ധ​ന​വി​ല കൂ​ടി​യ​തും പ​ണ​മൂ​ല്യം കു​റ​ഞ്ഞ​തും ഗാ​ർ​ഹി​ക ചെ​ല​വ്​ വ​ർ​ധി​പ്പി​ച്ച​താ​യും മൂ​ഡീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി. അ​ടു​ത്ത വ​ർ​ഷം റി​പോ നി​ര​ക്ക്​ റി​സ​ർ​വ്​ ബാ​ങ്ക്​ നേ​രി​യ തോ​തി​ൽ വ​ർ​ധി​പ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ മൂ​ഡീ​സ്​ പ്ര​ക​ടി​പ്പി​ച്ചു.

അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നി​ല​വി​ലെ 3.3ൽ​നി​ന്ന്​ 2.9 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നും മൂ​ഡീ​സ്​ പ്ര​വ​ചി​ച്ചു. ചൈ​ന​യു​മാ​യു​ള്ള അ​മേ​രി​ക്ക​യു​ടെ വി​പ​ണി​യു​ദ്ധം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ബാ​ധി​ക്കു​മെ​ന്നും മൂ​ഡീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി.

Loading...
COMMENTS