ബജറ്റ്​ തിരിച്ചടിച്ചു; ഓഹരി വിപണിയിൽ നിന്ന്​ വിദേശനിക്ഷപകർ പിൻവലിച്ചത്​ 2000 കോടി

14:52 PM
11/07/2019
share market loss

മുംബൈ: കേന്ദ്രബജറ്റിൽ ഉയർന്ന വരുമാനമുള്ളവർക്ക്​ ഏർപ്പെടുത്തിയ അധിക സർചാർജ്​ ഇന്ത്യൻ ഓഹരി വിപണിക്ക്​ തിരിച്ചടിയാവുന്നു. തീരുമാനം മൂലം വിദേശനിക്ഷേപകർ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിപണിയിൽ നിന്ന്​ പിൻവലിച്ചത്​ 2000 കോടി രൂപയാണ്​. വിദേശ പോർട്ടിഫോളിയോ നിക്ഷേപകരും വിദേശ ഇൻസ്​റ്റിറ്റ്യൂഷനൽ നിക്ഷേപകരുമാണ്​ വൻ തുക പിൻവലിച്ചത്​.

വ്യക്​തികൾക്ക്​ പുറമേ ട്രസ്​റ്റുകൾക്കും അധിക സർചാർജ്​ ബാധകമാണ്​. ഇതാണ്​ വിദേശ നിക്ഷേപകരെ വിപണിയിൽ നിന്ന്​ പിന്നോട്ട്​ വലിക്കുന്നത്​. ​അസോസിയേഷൻ ഓഫ്​ ​പേഴ്​സൺ എന്ന രീതിയിലാണ്​ ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ പണം ഇറക്കുന്നത്​. ഇത്തരക്കാർക്ക്​ കേന്ദ്രബജറ്റിൽ നിർമലാ സീതാരാമൻ പ്രഖ്യാപിച്ച സർചാർജ്​ ബാധകമാവും. ഇതോടെ ഇന്ത്യൻ വിപണിയിൽ പണമിറക്കാനുള്ള വിദേശ നിക്ഷേപകരുടെ താൽപര്യം കുറയുകയായിരുന്നു.

അതേസമയം, ഒരു കമ്പനി സ്ഥാപിച്ചാണ്​ ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ നിക്ഷേപം നടത്തുന്നതെങ്കിൽ അധിക സർചാർജ്​ ബാധകമാവില്ലെന്ന്​ സാമ്പത്തിക വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

Loading...
COMMENTS