Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക വളർച്ച...

സാമ്പത്തിക വളർച്ച കുറവാണ്; പക്ഷേ...

text_fields
bookmark_border
economic-growth-india
cancel

‘വളർച്ച കുറവാണ്; പക്ഷേ, ആ​േരാഗ്യത്തിന് കുറവൊന്നുമില്ല’ എന്ന് പറയുംപോലെയാണ് കാര്യങ്ങൾ. ഇൗ സാമ്പത്തിക വർഷം ജ ൂലൈ മുതൽ ആഗസ്​റ്റ്​ വരെയുള്ള രണ്ടാംപാദ സാമ്പത്തിക വളർച്ച നിരക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നതോടൊപ്പംതന്നെയാണ് വിചിത്ര ന്യായീകരണങ്ങളും അരങ്ങുതകർക്കുന്നത്. വളർച്ച കുറവ് ‘നിരാശജനകം’ എന്ന് സമ്മതിക്കുേമ്പാൾതന്നെ, ‘അഭിമാനിക്കാൻ വകയുണ്ട്’ എന്ന് ധനമന്ത്രാലയം കൂട്ടിച്ചേർക്കുന്നു. ഒപ്പം വളർച്ചക്കുറവിന് ഉത്തരവാദി ആ​െരന്ന തർക്കവും. ആഭ്യന്തര രംഗത്തെ തെറ്റായ തീരുമാനങ്ങളാണ് വളർച്ച നിരക്ക് ഇടിയാൻ കാരണമെന്ന് ഒരുവിഭാഗം വിശദീകരിക്കുേമ്പാൾ, പതിവുപോലെ, വിദേശ കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് കേന്ദ്ര സർക്കാർ അനുകൂല കേന്ദ്രങ്ങൾ.

രാജ്യത്ത് ആഭ്യന്തര ഉൽപാദനം അതിവേഗം മുന്നോട്ട് എ​െന്നാക്കെ, പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും റിപ്പോർട്ട് പുറത്തുവന്നപ്പോൾ സംഗതി നേരെ തിരിച്ചായി. ഈ സാമ്പത്തിക വർഷത്തെ ഏപ്രിൽ മുതൽ ജൂൺവരെയുള്ള ആദ്യപാദത്തെ അപേക്ഷിച്ച്, രണ്ടാംപാദത്തിൽ വളർച്ച 110 അടിസ്​ഥാന പോയൻറ് (ബി.പി.എസ്) കുറവാണ് എന്ന് സാമ്പത്തികാവലോകന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആദ്യ പാദത്തിൽ 8.2 ശതമാനമായിരുന്നു വളർച്ച നിരക്ക്. എന്നാൽ, രണ്ടാംപാദത്തിൽ ഇത് 7.1 ശതമാനമായി കുറഞ്ഞു. കാർഷികരംഗം, ഉൽപാദന രംഗം, നിർമാണ രംഗം, ധനകാര്യ സേവനങ്ങൾ എന്നീ രംഗങ്ങളിലെല്ലാം പ്രതീക്ഷിച്ച വളർച്ചയുണ്ടായില്ല. ഇപ്പോഴത്തെ പ്രവണത അനുസരിച്ച് അടുത്ത ആറു മാസം കാര്യമായ ആഭ്യന്തര ഉൽപാദന വളർച്ചക്ക് സാധ്യത കാണുന്നില്ല എന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പ് പടിവാതുക്കൽ നിൽ​െക്ക ആഭ്യന്തര ഉൽപാദന വളർച്ച നിരക്ക് കുറഞ്ഞത് ഭരണകൂടത്തിനും തലവേദനയാണ്.

ന്യായീകരണങ്ങൾ പലവിധം
വളർച്ച നിരക്കിലെ കുറവ് നിരാശജനകമെങ്കിലും പരിഭ്രമിക്കാനില്ല എന്ന ന്യായീകരണം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വളർച്ച നിരക്ക് 6.3 ശതമാനമേ ഉണ്ടായിരുന്നുള്ളൂവെന്നും അന്നത്തേതിനെ അപേക്ഷിച്ച് വളർച്ച നിരക്കിൽ 80 അടിസ്ഥാന പോയൻറ് (ബി.പി.എസ്) വർധനയുണ്ട് എന്നുമാണ് മുഖ്യ ന്യായീകരണം. മാത്രമല്ല, അഭ്യന്തര വളർച്ച നിരക്കിൽ കുറവുണ്ടെങ്കിലും ലോകരാജ്യങ്ങളിൽ ഏറ്റവുമധികം വളർച്ച കാണിക്കുന്ന സമ്പദ്​വ്യവസ്ഥ ഇന്ത്യയുടേതാണെന്നും ചൈനയെക്കാൾ മുന്നിലാണെന്നും വിശദീകരണം വരുന്നുണ്ട്. പതിവുപോലെ ആഭ്യന്തര വളർച്ചയിലെ കുറവിന് ഉത്തരവാദിത്തം അന്താരാഷ്​ട്ര കാരണങ്ങളാണെന്ന വിശദീകരണവുമുണ്ട്. അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതിനാൽ, ഇറക്കുമതിച്ചെലവ് വല്ലാതെ വർധി​െച്ചന്നും ഇത് രൂപയുടെ നില പരുങ്ങലിലാക്കി എന്നുമാണ് വിശദീകരണങ്ങൾ.

എന്നാൽ, ആഭ്യന്തര വിപണിയിൽ ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നതിനെയാണ് ഗൗരവമായി കാണേണ്ടത് എന്നാണ് മറുവാദം. ഇതിൽ കഴമ്പുണ്ടുതാനും. ആളുകളുടെ വാങ്ങൽ ശേഷിയിൽ ഗണ്യമായ ഇടിവുണ്ട്. കാർഷികോൽപന്ന വില കുത്തനെ ഇടിഞ്ഞതോടെ കർഷകരുടെ കൈയിൽ പണമില്ലാതായി. ഇതോടെ, ഗ്രാമീണമേഖലകളിൽ ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥ വന്നു. ഇടത്തരക്കാരും പണപ്രതിസന്ധി നേരിടുകയാണ്. വാഷിങ്​ മെഷീൻ, റഫ്രിജറേറ്റർ, ടെലിവിഷൻ തുടങ്ങിയവ മുതൽ കാർ വിപണിവരെയുള്ളവയിൽനിന്ന് പുറത്തുവരുന്നത് ഇത്തരം വാർത്തകളാണ്.

ഹോട്ടൽ വ്യവസായ രംഗത്തെ വളർച്ചക്കുറവ് നൽകുന്ന സൂചനയും ഇടത്തരക്കാരുടെ പണപ്രതിസന്ധി തന്നെ. ഇത്തരം സാഹചര്യങ്ങളിൽ സാധാരണഗതിയിൽ സർക്കാർ കൂടുതലായി പണം ചെലവഴിച്ച് വിപണി ഉണർത്തുക എന്നതാണ് പ്രതിവിധി. എന്നാൽ ജി.എസ്.ടി നടപ്പാക്കിയതിനെ തുടർന്ന് നികുതി വരുമാനത്തിൽ ഉണ്ടായ ഇടിവ് സർക്കാറി​െൻറ നിലയും പരുങ്ങിലാക്കി. ആറു മാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉൽപാദന രംഗത്തെ വളർച്ച കുറവ് തിരിച്ചടിയാണ്. അന്താരാഷ്​ട്ര രംഗത്ത് ക്രൂഡോയിൽ വില കുറയുന്നു എന്നത് മാത്രമാണ് ആശ്വാസം നൽകുന്നത്​.

ചെലവ്​ വർധിച്ചു; വരുമാനം കൂടിയുമില്ല
സാമ്പത്തിക വർഷം ഏഴു മാസം പിന്നിടുമ്പോൾ കേന്ദ്രസർക്കാർ പ്രതീക്ഷിച്ചതിനെക്കാൾ ചെലവ് കുത്തനെ വർധിച്ചു. നികുതി വരുമാനമാക​െട്ട, പ്രതീക്ഷിച്ചതുപോലെ വർധിച്ചതുമില്ല. കഴിഞ്ഞ ഏഴുമാസത്തിനിടെ കേന്ദ്ര സർക്കാറിന് 8.08 ലക്ഷം കോടി രൂപയാണ് നികുതി വരുമാനം. ഈ സാമ്പത്തിക വർഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതി​​െൻറ 44 ശതമാനം മാത്രമാണിത്. ശേഷിക്കുന്ന അഞ്ചുമാസംകൊണ്ട് ബാക്കി 56 ശതമാനം നികുതി ലഭിച്ചില്ലെങ്കിൽ ധനക്കമ്മി കുതിച്ചുയരും. ചെലവാകട്ടെ 14.5 ലക്ഷം കോടി രൂപ കടക്കുകയും ചെയ്തു. ഈ വർഷത്തെ പ്രതീക്ഷിക്കുന്ന മൊത്തം ചെലവി​െൻറ 60 ശതമാനം വരുമിത്.

ഈ സാമ്പത്തിക വർഷം മൊത്തത്തിൽ 6.24 ലക്ഷം കോടി രൂപയുടെ ധനക്കമ്മിയേ ഉണ്ടാവൂ എന്നാണ് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ആദ്യ ഏഴുമാസം കൊണ്ടുതന്നെ ഇത് 6.48 ലക്ഷം കോടി കവിഞ്ഞു. സാമ്പത്തിക വർഷം മൊത്തത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ധനക്കമ്മിയെക്കാൾ അധികമായി ഇത്.
ഇനി വരവ് വർധിക്കുകയും ചെലവ് ചുരുക്കുകയും ചെയ്യുക എന്നതാണ് കമ്മി പിടിച്ചുനിർത്തുന്നതിനുള്ള ഏക മാർഗം. എന്നാൽ, സാധാരണക്കാരുടെ വാങ്ങൽശേഷിയിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിൽ, നികുതിവരുമാനം ഉയരുമെന്ന് കണക്ക് കൂട്ടിയിട്ട് കാര്യമില്ല. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെലവ് ചുരുക്കലും നടക്കില്ല. ഇത്തരമൊരു പ്രതിസന്ധിയിലേക്കാണ് കേന്ദ്രം എത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economic growthindian economymalayalam news
News Summary - Economic Growth in Indian Economy -Business News
Next Story