ആദ്യം വിൽക്കുന്നത്​ എയർ ഇന്ത്യ എക്സ്​പ്രസിന്‍റെ ഓഹരി

21:09 PM
20/10/2018
Air India Express Share

നെ​ടു​മ്പാ​ശ്ശേ​രി:  ന​ഷ്​​ടം കു​മി​ഞ്ഞു​കൂ​ടു​ന്ന എ​യ​ർ​ഇ​ന്ത്യ​യു​ടെ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ​ശ്ര​മം വി​ജ​യി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സി​െൻറ ഓ​ഹ​രി ആ​ദ്യം വി​ൽ​ക്കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​ന്നു. ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സി​െൻറ ഓ​ഹ​രി ഏ​റ്റെ​ടു​ക്കാ​ൻ നി​ര​വ​ധി​പേ​ർ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​യ​ർ​ഇ​ന്ത്യ​ക്കാ​ക​ട്ടെ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​മു​ണ്ട്. എ​യ​ർ​ഇ​ന്ത്യ​യു​ടെ 76 ശ​ത​മാ​നം ഓ​ഹ​രി വി​റ്റ​ഴി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല.

എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സി​​െൻറ​യും ഗ്രൗ​ണ്ട് ഹാ​ൻ​ഡ്​​ലി​ങ്​ ഏ​ജ​ൻ​സി​യാ​യ സാ​റ്റ്സി​​െൻറ​യും നി​ശ്ചി​ത ശ​ത​മാ​നം ഓ​ഹ​രി ആ​ദ്യം വി​റ്റ​ഴി​ക്കു​ന്ന​താ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ത​യാ​റാ​ക്കു​ന്നു​ണ്ട്. ഇ​തു​വ​ഴി ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് എ​യ​ർ​ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത കു​റ​ക്കാ​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. സാ​മ്പ​ത്തി​ക​ബാ​ധ്യ​ത കു​റ​ഞ്ഞാ​ൽ ഓ​ഹ​രി ഏ​റ്റെ​ടു​ക്കാ​ൻ ആ​രെ​ങ്കി​ലും മു​ന്നോ​ട്ടു​വ​ന്നേ​ക്കും. ആ​ഗോ​ള​ത​ല​ത്തി​ൽ വ്യോ​മ​യാ​ന മേ​ഖ​ല വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്ന​താ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന​ത്. വി​വി​ധ ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വാ​യ്പ​യെ​ടു​ത്താ​ണ് എ​യ​ർ​ഇ​ന്ത്യ​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്.

Loading...
COMMENTS