മിനിമം ബാലൻസിൽ നിബന്ധനയിൽ ഇളവ്​ വരുത്തി എസ്​.ബി.​െഎ

20:16 PM
25/09/2017

ന്യൂഡൽഹി: സേവിങ്​സ് ബാങ്ക്​ അക്കൗണ്ടുകളുടെ മിനിമം ബാലൻസ്​ തുകയിൽ  കുറവ്​ വരുത്തി എസ്​.ബി.​െഎ. മെട്രോ നഗരങ്ങളിലെ മിനിമം ബാലൻസ്​ തുകയിലാണ്​ എസ്​.ബി.​​െഎ കുറവ്​ വരുത്തിയിരിക്കുന്നത്​. 5,000 രൂപയിൽ നിന്ന്​ 3,000 രൂപയായാണ്​ കുറച്ചിരിക്കുന്നത്​. 

ഒക്​ടോബർ ഒന്ന്​ മുതൽ മെട്രോ, അർബൻ വിഭാഗങ്ങൾക്ക്​ ഒരേ തുകയായിരിക്കും മിനിമം ബാലൻസായി വേണ്ടത്.​ പുതിയ നിരക്ക്​ പ്രകാരം അർബൻ, മെട്രോ ശാഖകളിൽ മിനിമം ബാലൻസായി 3000 രൂപ വേണം​. സെമി അർബൻ, റൂറൽ സ​​െൻററുകളിൽ യഥാക്രമം 2000,1000 രൂപ മിനിമം ബാലൻസായി നില നിർത്തണം. 

സാലറി അക്കൗണ്ടുകൾ ബേസിക്​സ്​ സേവിങ്​സ്​ അക്കൗണ്ടുകൾ ​പ്രധാനമന്ത്രി ജൻ ധൻ യോജന പ്രകാരമുള്ള അക്കൗണ്ടുകൾ എന്നിവയെ മിനിമം ബാലൻസ്​ നിബന്ധനയിൽ നിന്ന്​ എസ്​.ബി.​െഎ ഒഴിവാക്കിയിട്ടുണ്ട്​.

COMMENTS