Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightതെങ്ങുകൃഷി...

തെങ്ങുകൃഷി പ്രതിസന്ധിയിൽ

text_fields
bookmark_border
തെങ്ങുകൃഷി പ്രതിസന്ധിയിൽ
cancel

കേരം തിങ്ങും കേരള നാട് എന്ന് മേനി പറഞ്ഞിട്ടൊന്നും ഇനി കാര്യമില്ല. നാളികേര കൃഷിയിലും ഉൽപാദനത്തിലും മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ പിന്നിലാക്കിക്കൊണ്ടിരിക്കുകയാണ്. നാളികേര വികസന ബോർഡ് നടത്തിയ പഠനത്തിൽ ഒരു ഹെക്ടർ തെങ്ങിൻ തോട്ടത്തിൽ നിന്നും 8118 തേങ്ങയാണ് ശരാശരി വാർഷിക വിളവ്. തമിഴ്നാട്ടിൽ ഇത് 11,537 തേങ്ങയാണ്. കർണാടകയിൽ 6,968 ഉം ആന്ധ്രാപ്രദേശിൽ 9,514 ഉം ആണ്. കേരളത്തിൽ കാസർകോട്ടും മലപ്പുറത്തുമെല്ലാം ഈ വർഷം ഉദ്പാദനം കുറയാനാണ് സാധ്യത.
അതേസമയം നാളികേരത്തി​െൻറയും വെളിച്ചെണ്ണയുടെയും വില കുതിച്ചുകയറുകയാണ്. മില്ലുകൾ കൊപ്ര സംഭരിക്കുന്നത് 20-25 രൂപക്കാണ്.രണ്ടു വർഷം മുമ്പു വരെ കൃഷി വകുപ്പ് 25 രൂപ വില നിശ്ചയിച്ച് തേങ്ങ വാങ്ങിയിരുന്നു. ഇത്തരം നടപടി കൃഷിക്കാർക്ക് ആശ്വാസകരമായിരുന്നു. എന്നാല്‍ ഇത് നിർത്തിയത് കൃഷിക്കാർക്ക് തിരിച്ചടിയാവുകയും കുത്തകക്കാർക്ക് കർഷകരിൽനിന്നും കുറഞ്ഞ വിലയില്‍ തേങ്ങ സംഭരിക്കുവാനുള്ള എളുപ്പവഴിയുമായിത്തീർന്നു. സർക്കാർ സംഭരണ വില നിലനിൽക്കാത്ത സാഹചര്യത്തിൽ തേങ്ങക്ക് ന്യായമായ വില കിട്ടാതായി. സംഭരണവില പുതുക്കി നിശ്ചയിക്കുമെന്ന് നിയമസഭയിൽ മന്ത്രി ഉറപ്പുനൽകിയെങ്കിലും നടപ്പിലായില്ല.
ഇതര സംസ്ഥാനങ്ങൾ കേന്ദ്രത്തോട് താങ്ങുവില വർധിപ്പിച്ചപ്പോൾ കേരളം മുഖം തിരിഞ്ഞു നിന്നു. കാർഷിക വില നിയന്ത്രണ ബോർഡാണ് വിള ഉൽപാദന ചെലവുകൾ കണക്കാക്കുന്നത്. ഉൽപാദന ചെലവും കർഷകർക്കുണ്ടാകുന്ന യഥാർഥ ചെലവും തമ്മിൽ പൊരുത്തപ്പെടുന്നില്ല. ഇത് പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ആയിട്ടില്ല. 2001ൽ കാർഷിക വില നിയന്ത്രണ ബോർഡ് സാധാരണ കൊപ്രയുടെ ഉൽപാദന ചെലവ് കണക്കാക്കിയത് ക്വിൻറലിന് 4600 രൂപയാണ്. ഇത് 2016ൽ 7300 രൂപയിലേക്ക് മാത്രമായാണ് വർധിപ്പിച്ചതെന്നും കർഷകർ ആരോപിച്ചു. കാലാവസ്ഥ വ്യതിയാനവും വരൾച്ചയും മൂലം തെങ്ങുകൾക്ക് പലതരം രോഗങ്ങളും കേടുപാടുകളൂം ബാധിച്ചു വരുന്നു. ഇതും നാളികേരത്തി​െൻറഉൽപാദനത്തിൽ വൻകുറവ് ഉണ്ടാക്കിയതായി കർഷകർ പറയുന്നു.

കേരകർഷകർ നേരിടുന്ന വെല്ലുവിളികൾ

* തേങ്ങ പറിക്കുന്നതിന് വൈദഗ്ധ്യമുള്ള മതിയായ തൊഴിലാളികളില്ല
* വളപ്രയോഗത്തിനും രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനും തൊഴിലാളികളെ സമയബന്ധിതമായി ലഭിക്കുന്നില്ല.
* തേങ്ങയിൽ നിന്നുള്ള മൂല്യവർധക ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാനും അവ മാർക്കറ്റ് ചെയ്യാനുമുള്ള സംരംഭകരുടെ അഭാവം.
* കൃഷി വകുപ്പ് നേരിട്ട് നടപ്പിലാക്കിയ തേങ്ങ സംഭരണം സ്തംഭിച്ചത് തിരിച്ചടിയായി.
* വിലനിർണയം ഇല്ലാത്തത് കുത്തകക്കാരുടെ കൊള്ളലാഭത്തിന് കാരണമായി. കർഷകർക്ക് വില ലഭിക്കാത്ത സാഹചര്യവും ഇതേത്തുടർന്നുണ്ടായി.
* തേങ്ങ പൊതിക്കുന്നതിനും ചിരട്ടയിൽ നിന്നും കൊപ്ര വേർപ്പെടുത്താനും യന്ത്രങ്ങളുടെ അപര്യാപ്തയും തൊഴിലാളികൾ അമിത കൂലി നൽകേണ്ടി വരുന്നതും തിരിച്ചടി
* കുറിയ തെങ്ങുകളുടെ പരീക്ഷണ നടപടികൾ മന്ദഗതിയിലായി. മാത്രമല്ല ഗുണവിലവാരമുള്ള കൊപ്ര ലഭ്യമല്ലാത്തതിനാല്‍ എണ്ണ ഉൽപാദനം കുറഞ്ഞു.


തേങ്ങ ഇറക്കുമതി കൂടി

തമിഴ്നാട്ടിൽ നിന്നും വ്യാപകമായ തേങ്ങ ഇറക്കുമതി കേരളത്തിലെ തെങ്ങുകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മീനാക്ഷിപുരം,ഗോപാലപുരം പൊള്ളാച്ചി, എന്നീ ഭാഗങ്ങളിൽ നിന്നാണ് കൂടുതലായും തേങ്ങയെത്തുന്നത്. ഈ തേങ്ങ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് കോട്ടയം ജില്ലയിലാണ്. കാഴ്ചയിൽ മികച്ചതാണെങ്കിലും ഇത് ഗുണനിലവാരം കുറവാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.


വേണം കൈതാങ്ങ്

*തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യത വളരെ കുറഞ്ഞു വരികയാണ്. നാളികേര വികസന ബോർഡ് രൂപവത്കരിച്ചിരുന്ന തെങ്ങുകയറ്റത്തൊഴിലാളികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തി​െൻറ പ്രവർത്തനം കൂടുതൽ സജീവമാക്കണം. പഞ്ചായത്തുതലത്തിൽ തൊഴിലാളി ബാങ്ക് രൂപവത്കരിക്കുന്ന പ്രവർത്തനം പുനരാരംഭിക്കണം.

* തേങ്ങമടൽ, ഈർക്കിൾ തെങ്ങോല മുതലായവയുടെ ഉപയോഗം വർധിപ്പിക്കാൻ മാർഗങ്ങൾ വേണം. കണ്ണൂര്‍ ജില്ലയില്‍ നിന്നും പതിനായിരക്കണക്കിനു ചുലുകള്‍ പ്രകൃതിക്ഷോഭം നെരീട്ട എറണാകുളം പ്രദേശത്തേക്ക് എത്തിക്കാനായിരുന്നു. ചുല്‍ ഉണ്ടാക്കുന്നതും കുലത്തോഴിലായിരുന്നു. ചൂൽ നിർമാണം പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണ്.

*തെങ്ങിൻ പൂക്കുല: ആഘോഷങ്ങളിലെ അലങ്കാരങ്ങൾക്ക് ഉപയോഗിച്ചുവരുന്നുണ്ട്. അലങ്കാരവിപണിയിൽ പൂക്കുലയുടെയും കുരുത്തോലകളുടെയും സാധ്യതകൾ ഏറെയാണ്.

* തെങ്ങിന്‍ തടി ഉപയോഗം വ്യാപകമാക്കേണ്ടത് അത്യാവശ്യമാണ്. കേരവൃക്ഷങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ ഉൽപാദനം കുറഞ്ഞവ മുറിച്ചുമാറ്റി കൂടുതൽ ഉൽപാദന ശേഷിയുള്ളവ നട്ടുവളർത്താം.

* മൂല്യവർധിത സാധ്യതകൾ ഉപയോഗപ്പെടുത്തി ചകിരി വ്യവസായത്തെ വിപണിയിൽ കൊണ്ടുവരാനുള്ള നീക്കമാണ് ആവശ്യം

* നീരയുടെ സാധ്യത ഉപയോഗപ്പെടുത്തി വിപണിയിൽ സജീവമായി ഇടപെടുക

മൂല്യവർധിത ഉത്പ്പന്നങ്ങൾ

തേങ്ങാപ്പൊടി, തേങ്ങാപ്പാൽ, വെർജിൻ കോക്കനട്ട് ഒായിൽ, നീര, ഷുഗർ തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങൾ ഇൗ തിരിച്ചടികൾക്കിടയിലും പ്രതീക്ഷയേറെ തരുന്നുണ്ട്. തേങ്ങാപാലിൽ നിന്നും 65 ൽ അധികം ഉത്പ്പന്നങ്ങൾ നിര്മ്മിതച്ച് വിപണനം നടത്തി വരുന്നുണ്ട്.തേങ്ങയും തേങ്ങാ വെള്ളവും ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ നടന്നുവരുന്നു. ഇപ്പോൾ വിനാഗിരി അധവ ചൊർക്ക (vinigar )നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കേന്ദ്ര ഭക്ഷ്യസംസ്കരണ ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് നാളികേര വികസന ബോർഡ് ഉൽപാദിപ്പിച്ചു വരുന്നു..
വിവിധ തരത്തിലുള്ള മുല്യവർധിത ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കാമെങ്കിലും ആയതിനു ആവശ്യമായ പരിശിലനം വേണം. വളരെ കുറവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture News
News Summary - cocounut\agriculture\
Next Story