പൂവന്‍കായ വാങ്ങാനാളില്ല, വാഴകൃഷി നഷ്ടത്തില്‍
text_fieldsകോടാലി: നേന്ത്രവാഴ ഉള്‍പ്പടെ വിവിധയിനം വാഴകള്‍ വന്‍തോതില്‍ കൃഷിചെയ്യുന്ന മലയോര കര്‍ഷകര്‍ വാഴക്കുലയുടെ വിലയിടിവു മൂലം ദുരിതത്തിലായി. പൂവന്, നേന്ത്രന് ഇനങ്ങളില്‍പെട്ട വാഴക്കുലകള്‍ക്കാണ് ഒരു മാസമായി വിലിയിടിവ് നേരിട്ടത്. പൂവന്കുലക്ക് ഡിമാന്റുമില്ല. രണ്ടാഴ്ച മുമ്പുവരെ കിലോക്ക് 26 രൂപ കിട്ടിയിരുന്ന പൂവന്കായക്ക് ഇപ്പോള്‍ 12 രൂപയാണ്. കേരള വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിനു കീഴില്‍ കോടാലിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക ചന്തയില്‍ വ്യാഴാഴ്ച എത്തിയ രണ്ട് ടണ്ണോളം പൂവന്‍കായ 13 മുതല്‍ 15 രൂപ വരെ വിലയ്ക്കാണ് വിറ്റുപോയത്. ഇതില്‍ മൂന്നിലെന്നും വാങ്ങാനാളില്ലാതെ പഴുത്തുനശിക്കുകയാണ്.
നേന്ത്രക്കായയുടെ അവസ്ഥയും വിഭിന്നമല്ല. ഒരാഴ്ച മുമ്പ് 20 രൂപയുണ്ടായിരുന്ന നേന്ത്രക്കായക്ക് വ്യാഴാഴ്ച കിട്ടിയത് 15നും 18നും ഇടയിലാണെന്ന് മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക വിപണിയുടെ പ്രസിഡന്റ് സി.കെ. പീതാംബരന് പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മലയോരത്ത് ഇപ്പോള്‍ നേന്ത്രക്കായ വിളവെടുപ്പ് സജീവമാണ്. മൂന്നൂറോളം നേന്ത്രക്കുല വ്യാഴാഴ്ച ചന്തയിലത്തെിയിരുന്നു.
പാളയംകോടന് കായക്കും വില കുത്തനെ ഇടിഞ്ഞു. ഏതാനും മാസം മുമ്പ് കിലോക്ക് പത്തു രൂപയിലധികം കിട്ടിയിരുന്നത് ഇപ്പോള്‍ നേര്‍പകുതിയായി. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് തെക്കന്‍ ജില്ലകളിലേക്ക് കോടാലി ചന്തയില്‍ നിന്ന് ധാരാളം പൂവന്‍കുലകള്‍ കൊണ്ടുപോയിരുന്നതായി സ്വശ്രയകര്ഷക ചന്ത ഭാരവാഹികള്‍ പറഞ്ഞു. ഒരു ദിവസം 700 പൂവന്‍കുലകള്‍ വരെ ഇങ്ങനെ കൊണ്ടുപോയിട്ടുണ്ട്.
വാഴക്കുലക്കുണ്ടായ വിലയിടിവ് മലയോരത്തെ വാഴക്കര്‍ഷകരെ നിരാശപ്പെടുത്തി. ഏക്കര്‍കണക്കിന് ഭൂമിയില്‍ പൂവന്‍വാഴ കൃഷിചെയ്ത മലയോരത്ത് അതിന്‍െറ വിളവെടുപ്പ് സീസണ് തുടങ്ങിയിട്ടേയുള്ളു. അടുത്തമാസത്തോടെ ആയിരക്കണക്കിന് പൂവന്‍കുലകള്‍ ചന്തയില്‍ വില്പ്പനക്കത്തെും. ഇപ്പോഴത്തെ വിലനിലവാരം തുടര്‍ന്നാല്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാകും. പൂവന്‍കായ ഉള്‍പ്പടെയുള്ള കാര്ഷികോല്പന്നങ്ങള് ന്യായവിലയ്ക്ക് സംഭരിച്ച് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കണമെന്നാവശ്യപ്പെട്ട് ഹോര്ട്ടികാര്പ്പ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളെ സമീപിച്ചപ്പോള്‍ അവഗണനയാണുണ്ടായതെന്ന് സമതി ഭാരവാഹികള്‍ പരാതിപ്പെട്ടു. വിലിയിടിവുമൂലം ദുരിതമനുഭവിക്കുന്നകര്ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തീര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.