Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightചെ​ന്തു​രു​ത്തി ചാ​ൽ...

ചെ​ന്തു​രു​ത്തി ചാ​ൽ നിറം മാറിയൊഴുകുന്നു

text_fields
bookmark_border
ചെ​ന്തു​രു​ത്തി ചാ​ൽ നിറം മാറിയൊഴുകുന്നു
cancel
camera_alt

പൊ​യ്യ പ​ഞ്ചാ​യ​ത്ത്​ ഒ​ന്നാം വാ​ർ​ഡി​ൽ തോ​ട്ടി​ലെ വെ​ള്ളം നി​റം മാ​റി​യ നി​ല​യി​ൽ

മാ​ള: കൃ​ഷ്ണ​ൻ​കോ​ട്ട പു​ഴ​യു​ടെ ഭാഗമായ ചെ​ന്തു​രു​ത്തി ചാ​ലിൽ വെ​ള്ളം നിറം മാറിയൊഴുകുന്നു. മ​ലി​നീ​ക​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ നിറംമാറ്റം വ്യാ​പി​ക്കു​ന്ന​തെ​ന്നാ​ണ്​ സൂ​ച​ന. സ​മീ​പ​ത്തെ വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ പു​ഴ​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ രാ​സ​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​തി​നെ​തി​രെ ജ​ന​രോ​ഷം ശ​ക്ത​മാ​ണ്.

മാ​ള ചാ​ലി​ൽ നി​ന്ന് ഉ​ത്ഭ​വി​ച്ചു​ള്ള ചെ​ന്തു​രു​ത്തി ചാ​ൽ ഏ​റ്റ​വും വ​ലി​യ മ​ത്സ്യ കൃ​ഷി ജ​ല​സ്രോ​ത​സ്സാ​ണ്. പൊ​യ്യ പ​ഞ്ചാ​യ​ത്ത്​ ഒ​ന്നാം വാ​ർ​ഡി​ലാ​ണ്​ വെ​ള്ളം നി​റം മാ​റി ഒ​ഴു​കു​ന്ന​ത്. വെ​ള്ള​ത്തി​ല്‍ ഏ​തോ ത​ര​ത്തി​ല്‍ മാ​ലി​ന്യം ക​ല​ര്‍ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ അ​നു​മാ​നി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ നാ​ട്ടു​കാ​ർ പൊ​യ്യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്കും ക​ല​ക്ട​ർ​ക്കും പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ വ​കു​പ്പ്​ പ​രി​ശോ​ധ​ന​ക്കാ​യി വെ​ള്ളം ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്. ചാ​ൽ മ​ലി​ന​മാ​വു​ന്ന​ത് കു​ടി​വെ​ള്ള ല​ഭ്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water pollution
News Summary - chenthuruthi chaal pollution issue
Next Story