Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shyama
cancel
camera_alt??????? ?????.?? ??????

കേ​​ര​​ള സ​​ർ​​ക്കാ​​ർ സാ​​മൂ​​ഹികനീ​​തി വ​​കു​​പ്പ് ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ സെ​​ല്ലിന്‍റെ ആ​​ദ്യ​​ത്തെ സം​​സ്ഥാ​​ന േപ്ര​ാ​​ജ​​ക്ട് ഓ​​ഫിസ​​റാ​​ണ് ശ്യാ​​മ എ​​സ്.​​ പ്ര​​ഭ. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ഒരു സംഘടനയുടെ (ഡി.​​വൈ.​​എ​​ഫ്.​​ഐ) സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​തി​​നി​​ധി​​യാ​​യി പ​​ങ്കെ​​ടു​​ത് ത ട്രാ​​ൻ​​സ് വ്യക്തികളിൽ ഒ​​രാ​​ൾ. പ്ര​​ഥ​​മ ‘ക്വീ​​ൻ ഓ​​ഫ് ദ്വ​​യ’ സൗ​​ന്ദ​​ര്യ മ​​ത്സ​​ര​​ത്തി​​ൽ സു​​ന് ദ​​രിപ്പട്ടം നേ​​ടി​​യ ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ. 2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ സെ​​ല്ലി​ ​ൽ പ്രോ​​ജ​​ക്ട് ഓ​​ഫിസ​​റാ​​യി ഒ​​രു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യാ​​ണ് ശ്യാ​​മ. ശ്യാമ സംസാരിക്കു ന്നു...

കടന്നുപോ​​യ​​ത് അ​​ഭി​​മാ​​ന വ​​ർ​​ഷം
സാ​​മൂ​​ഹികനീ​​തി വ​​കു​​പ്പ് ട്രാ​​ൻ​​സ്ജെ​​ൻ​ ​ഡ​​ർ സെ​​ല്ലിെ​​ൻ​​റ പ്രോ​​ജ​​ക്ട് ഓ​​ഫിസ​​ർ ത​​സ്തി​​ക​​യി​​ലി​​രു​​ന്ന് ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷം ക​ ​മ്യൂ​​ണി​​റ്റി​​ക്കുവേ​​ണ്ടി ഒ​​രുപാ​​ട് കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യാ​​ൻ സാ​​ധി​​ച്ചു​​വെ​​ന്നാ​​ണ് ഞാ​​ൻ ക ​​രു​​തു​​ന്ന​​ത്. അ​​തി​​ന് എെ​​ൻ​​റകൂെ​​ട താ​​ങ്ങാ​​യി നി​​ന്ന​​ത് ​േപ്രാ​​ജ​​ക്ട് അ​​സി​​സ്​റ്റ​​ൻ​​റ ു​​മാ​​രാ​​യ ല​​യ മ​​രി​​യ ജ​​യ്സ​​ണും ശ്രു​​തി സിതാരയും ഓ​​ഫിസ് അ​​സി​​സ്​റ്റൻറ്​ ദേ​​വു​​മാ​​ണ്. കേ​​ര​​ ള​​ത്തി​​ൽ ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് വി​​ത​​ര​​ണ​​മാ​​ണ് ആ​​ദ്യ​​മാ​​യി ചെ​ ​യ്ത​​ത്.​​

എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും ഒ​​രേ ഡി​​സൈ​​നി​​ലു​​ള്ള തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡാ​​ക് കു​​ക​​യും ഓ​​ൺ​​ലൈ​​ൻ സം​​വി​​ധാ​​ന​​ത്തി​​ലേ​​ക്ക് മാ​​റ്റു​​ക​​യും ചെ​​യ്തു. ലിം​​ഗ​​മാ​​റ്റ ശ​​സ്ത്ര ​​ക്രി​​യ ന​​ട​​ത്തി​​യ​​വ​​ർ​​ക്ക് പ​​ര​​മാ​​വ​​ധി ര​​ണ്ടുല​​ക്ഷം രൂ​​പ ധ​​ന​​സ​​ഹാ​​യം ന​​ൽ​​കു​​ന്ന പ​​ദ്ധ​​തി, പാ​​തിവ​​ഴി​​യി​​ൽ വി​​ദ്യാ​​ഭ്യാ​​സം ഉ​​പേ​​ക്ഷി​​ക്കേ​​ണ്ടി വ​​ന്ന​​വ​​ർ​​ക്കാ​​യി സ​​മ​​ന്വ​​യ തു​​ട​​ർ​​വി​​ദ്യാ​​ഭ്യാ​​സ പ​​ദ്ധ​​തി, ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ, സ്കോ​​ള​​ർ​​ഷി​​പ് പ​​ദ്ധ​​തി, സം​​രം​​ഭ​​ക​​ത്വ വി​​ക​​സ​​ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി, ഹെ​​ൽ​​പ്​ലൈ​​ൻ, ബ്യൂ​​ട്ടീ​​ഷ​​ൻ പ​​രി​​ശീ​​ല​​ന പ​​ദ്ധ​​തി, ത​​യ്യ​​ൽ മെ​​ഷീ​​ൻ പ​​ദ്ധ​​തി, ട്രാ​​ൻ​​സ് ദ​​മ്പ​​തി​​ക​​ൾ​​ക്ക് വി​​വാ​​ഹ ധ​​ന​​സ​​ഹാ​​യം, റേ​​ഷ​​ൻ കാ​​ർ​​ഡ് വി​​ത​​ര​​ണം, ഡ്രൈ​​വി​​ങ് പ​​രി​​ശീ​​ല​​നം തു​​ട​​ങ്ങി നി​​ര​​വ​​ധി പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കാ​​നാ​​യി.

മ​​റ്റൊ​​രു പ്ര​​ധാ​​ന പ​​ദ്ധ​​തി വ​​നി​​ത വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ൻ വ​​ഴി സ്വ​​യം​​തൊ​​ഴി​​ൽ വാ​​യ്പ​​യാ​​യി ഒ​​രാ​​ൾ​​ക്ക് മൂന്നുല​​ക്ഷം രൂ​​പ വ​​രെ ന​​ൽ​​കു​​ന്ന​​താ​​ണ്. പ്രാ​​രം​​ഭ ഘ​​ട്ട​​മെ​​ന്ന നി​​ല​​യി​​ൽ 10 പേ​​ർ​​ക്കാ​​യി 30 ല​​ക്ഷ​​മാ​​ണ് വ​​ക​​യി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. സേ​​ഫ്റ്റി ഹോം, ​​കെ​​യ​​ർ ഹോം ​​എ​​ന്നി​​വ അ​​ടു​​ത്തമാ​​സം തു​​ട​​ങ്ങാ​​നി​​രി​​ക്കു​​ക​​യാ​​ണ്.​​ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ര​​ണ്ടും എ​​റ​​ണാ​​കു​​ളം, കോ​​ട്ട​​യം, ക​​ണ്ണൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഓ​​രോ ഹോ​​മു​​ക​​ളുമാണ് നി​​ർ​​മിക്കു​​ന്ന​​ത്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​യും കോ​​ട്ട​​യ​​ത്തെ​​യും മെ​​ഡി​​ക്ക​​ൽ കോ​​ളജി​​ൽ ലിം​​ഗ​​മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​​ക്കു​​ള്ള എ​​സ്.​​ആ​​ർ.​​എ​​സ് യൂ​​നി​​റ്റ് സ്ഥാ​​പി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​യാ​​ണ് അ​​ടു​​ത്ത​​ത്.

തിരുവനന്തപുരം വികാസ് ഭവനിലെ സാമൂഹികനീതി വകുപ്പ് ഡയറക്ടറേറ്റ് ഓഫിസിൽ ശ്രുതി സിതാരക്കും ലയ മരിയ ജയ്സണുമൊപ്പം ശ്യാമ (മധ്യത്തിൽ)


ക​​ഠി​​നാ​​ധ്വാനത്തിന്‍റെ ഫലം
ട്രാൻസ്​ സമൂഹത്തി​​​​​​​െൻറ ക്ഷേമത്തിനായി ന​​മ്മ​​ൾ സ​​മ​​ർ​​പ്പി​​ച്ച പ​​ദ്ധ​​തി​​ക​​ൾ​​ക്ക് പ​​ല​​തി​​നും സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി കി​​ട്ടി.​​ പ​​ക്ഷേ, ഒ​​രു ഉ​​ത്ത​​ര​​വ് ന​​മു​​ക്ക് നേ​​ടി​​യെ​​ടു​​ക്കാ​​ൻ പ്ര​​യാ​​സ​​മാ​​ണ്.​​ നി​​ര​​ന്ത​​രം അതിനായി സെ​​ക്ര​​​േട്ട​​റി​യ​​റ്റി​​ൽ ക​​യ​​റി​​യി​​റ​​ങ്ങേ​​ണ്ടിവ​​ന്നു എ​​ന്ന​​താ​​ണ് സ​​ത്യം. ഒ​​രു വ​​ർ​​ഷംകൊ​​ണ്ട് ഇ​​ത്ര​​യൊ​​ക്കെ ന​​ട​​പ്പാക്കാ​​ൻ ക​​ഴി​​ഞ്ഞ​​ത് വ​​ലി​​യ കാ​​ര്യം. ഞ​​ങ്ങ​​ൾ വ​​രു​​ന്ന​​തി​​ന് മു​​മ്പുള്ള സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം നാ​​ലുകോ​​ടി നീ​​ക്കി​​വെച്ചതിൽ വെ​​റും ഏഴു​ ശ​​ത​​മാ​​ന​​മാ​​ണ് ചെല​​വാ​​ക്കി​​യ​​ത്. ഇ​​പ്പോ​​ഴ​​ത് 40 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​യി. അ​​ടു​​ത്ത വ​​ർ​​ഷ​​ത്തോ​​ടെ 70 ശ​​ത​​മാ​​ന​​ത്തി​​ന് മു​​ക​​ളി​​ലെ​​ത്തും.

മാ​​റു​​ന്ന കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ
ന​​മ്മ​​ൾ ഇ​​വി​​ടെ ആ​​ദ്യം വ​​രു​​മ്പോ​​ൾ ആ​​ളു​​ക​​ൾ പ​​ല​​രും സം​​സാ​​രി​​ക്കാ​​റി​​ല്ലാ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ ഏ​​റെ മാ​​റ്റം വ​​ന്നു. ഞ​​ങ്ങ​​ൾ ന​​ന്നാ​​യി സം​​സാ​​രി​​ക്കു​​ക​​യും ഒ​​രു​​മി​​ച്ചി​​രു​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ക​​യും ഒ​​ക്കെ ചെ​​യ്യുന്നു.​ ഇ​​വി​​ടെ ട്രാ​​ൻ​​സ് വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് ജോ​​ലി ചെ​​യ്യു​​ന്ന​​തെ​​ങ്കി​​ലും മ​​റ്റേ​​തെ​​ങ്കി​​ലും പ​​രി​​പാ​​ടി​​ക​​ൾ വ​​രു​​മ്പോ​​ൾ ന​​മ്മ​​ളെ​​യും അ​​തി​​ൽ പ​​ങ്കെ​​ടു​​പ്പി​​ക്കാ​​റു​​ണ്ട്. മ​​റ്റു മേ​​ഖ​​ല​​ക​​ളി​​ൽ ഉ​​ള്ള​​വ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​യാ​​ണ്​ ഞാ​​ന​​ത്​ കാ​​ണു​​ന്ന​​ത്.​​ സെ​​ക്ര​​​േട്ട​​റി​​യറ്റി​​ലാ​​ണെ​​ങ്കിലും ന​​മ്മ​​ൾ അ​​വി​​ടെ പ​​ല ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കും പോ​​കു​​ന്ന​​തുകൊ​​ണ്ട് അ​​വി​​ടത്തെ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യെ​​ല്ലാം കാ​​ഴ്ച​​പ്പാ​​ടി​​ൽ വ​​ലി​​യ മാ​​റ്റംവ​​ന്നി​​ട്ടു​​ണ്ട്.

ട്രാ​​ൻ​​സ് വി​​രു​​ദ്ധം കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ബി​​ൽ
കേ​​ന്ദ്ര സ​​ർ​​ക്കാ​​റിന്‍റെ ബി​​ല്ലി​​ൽ ഒ​​രു​​പാ​​ട് പോ​​രാ​​യ്മ​​ക​​ളു​​ണ്ട്. ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ എ​​ന്താ​​ണെ​​ന്നു​​ള്ള​​തി​​ന് കൃ​​ത്യ​​മാ​​യ നി​​ർ​​വ​​ച​​നം പോ​​ലും ന​​ൽ​​കാ​​ത്ത ബി​​ല്ലി​​നെ​​തി​​രെ ട്രാ​​ൻ​​സ് സ​​മൂ​​ഹം രം​​ഗ​​ത്തുവ​​ന്ന​​പ്പോ​​ൾ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തു​​മെ​​ന്ന് പ​​റ​​ഞ്ഞി​​രു​​ന്നു. പ​​രി​​ഷ്​ക​​രി​​ച്ച ബി​​ല്ലി​​ൽ ഞ​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ ഒ​​ന്നുംത​​ന്നെ​​യി​​ല്ല.​​ ഭി​​ക്ഷാ​​ട​​ന​​വും ബ​​താ​​യി​​യും (അ​​നു​​ഗ്ര​​ഹം ന​​ൽ​​കു​​ന്ന​​ത്) നി​​രോ​​ധി​​ക്കു​​മെ​​ന്ന് പ​​റ​​യു​​ന്നു. ബ​​ദ​​ൽ സം​​വി​​ധാ​​നം മു​​ന്നോ​​ട്ടു​െവക്കു​​ന്നു​​മി​​ല്ല. വി​​ദ്യാ​​ഭ്യാ​​സ സം​​വ​​ര​​ണ​​ത്തെ​​യും തൊ​​ഴി​​ൽ സം​​വ​​ര​​ണ​​ത്തെ​​യും കു​​റി​​ച്ച് ഒ​​ന്നും പ​​റ​​യു​​ന്നി​​ല്ല. നി​​യ​​മ​​പ​​ര​​മാ​​യി വി​​വാ​​ഹം ക​​ഴി​​ക്കു​​ന്ന​​തി​​നെ കു​​റി​​ച്ചും സ്വ​​ത്ത​​വ​​കാ​​ശ​​ത്തെ കു​​റി​​ച്ചും കു​​ട്ടി​​ക​​ളെ ദ​​ത്തെ​​ടു​​ക്കു​​ന്ന​​തി​​നെ കു​​റി​​ച്ചും പ്ര​​തി​​പാ​​ദി​​ക്കു​​ന്നി​​ല്ല. ട്രി​​ച്ചി ശി​​വ​​ എം.​​പി രാ​​ജ്യ​​സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച ബി​​ൽ ന​​മ്മു​​ടെ എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളും പ​​ഠി​​ച്ചി​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ച ബി​​ല്ലാ​​യി​​രു​​ന്നു. അ​​തി​​ൽ ഏ​​റെ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി​​യാ​​ണ് പ്രാ​​യോ​​ഗി​​ക​​മാ​​യി ന​​ട​​പ്പാ​​ക്കാ​​നാ​​വാ​​ത്ത ഈ ​​ബി​​ല്ലു​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

രാ​​ഷ്​​ട്രീയ വ​​ഴി​​യി​​ൽ
എ​േൻറത്​ ഇ​​ട​​തു​​പ​​ക്ഷ പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള കു​​ടും​​ബ​​മാ​​ണ്. കോ​​ളജി​​ൽ പ​​ഠി​​ക്കു​​മ്പോ​​ൾ എ​​സ്.​​എ​​ഫ്.​​ഐയി​​ൽ പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹി​​ച്ചി​​രു​​ന്നു. പ​​ക്ഷേ, ആ ​​കാ​​ല​​ത്ത് ഞാ​​ൻ ഒ​​തു​​ങ്ങിനി​​ൽക്കു​​ന്ന പ്ര​​കൃ​​ത​​മാ​​യി​​രു​​ന്നു. ട്രാ​​ൻ​​സ് വ്യ​​ക്തി​​ക​​ൾ​​ക്ക് സ്വീ​​കാ​​ര്യ​​ത​​യി​​ല്ലാ​​ത്ത സ​​മ​​യ​​വു​​മാ​​യി​​രു​​ന്നു. ഡി.​​വൈ.​​എ​​ഫ്.െ​​എ അ​​ഖി​​ലേ​​ന്ത്യ ത​​ല​​ത്തി​​ൽ ട്രാ​​ൻ​​സ്ജെ​​ൻ​​ഡേ​​ഴ്സി​​നാ​​യി പ്ര​​മേ​​യം പാ​​സാ​​ക്കി​​യി​​രു​​ന്ന വേ​​ള​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം കു​​ന്നു​​കു​​ഴി വാ​​ർ​​ഡ് കൗ​​ൺ​​സി​​ല​​ർ ഐ.​​പി. ബി​​നു​​വി​​നോ​​ട് മെ​​ംബ​ർ​​ഷി​​പ് വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. അ​​ങ്ങനെ​​യാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ഡി.​​വൈ.​​എ​​ഫ്.െ​​എ പി.​​എം.​​ജി യൂ​​നിറ്റ് രൂ​​പവത്​​​ക​​രി​​ക്കു​​ന്ന​​ത്. ഞാ​​നു​​ൾ​​​െപ്പ​​ടെ 17 ട്രാ​​ൻ​​സ് വ്യ​​ക്തി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. ന​​മ്മു​​ടെ വി​​ഷ​​യം മാ​​ത്ര​​മ​​ല്ലാ​​തെ മ​​റ്റു വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഇ​​ടപെ​​ടാ​​നും സാ​​ധി​​ച്ചു.

sruthi-karthika

പ്ര​​തി​​നി​​ധി​​ക​​ളാ​​യി സ​​മ്മേ​​ള​​ന​​ത്തി​​ൽ
ഡി.​​വൈ.​​എ​​ഫ്.​​ഐ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​തി​​നി​​ധി​​ക​​ളാ​​യി ഞ​​ങ്ങ​​ൾ അഞ്ചുപേ​​ർ പ​​ങ്കെ​​ടു​​ത്ത​​ത് ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യാ​​ണ്. നേതാക്കളിലും സമ്മേളന പ്രതിനിധികളിലുംപെട്ട പ​​ല​​രും​​ ഞ​​ങ്ങ​​ളു​​ടെ അ​​ടു​​ത്തേ​​ക്ക് വ​​ന്ന് മാ​​ന്യ​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യും ഞ​​ങ്ങ​​ളു​​ടെ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ചോ​​ദി​​ച്ച​​റി​​യു​​ക​​യും ചെ​​യ്തു. ഈ ​​മ​​ന​​സ്സി​​ലാ​​ക്ക​​ൽ ഡി.​​വൈ.​​എ​​ഫ്.​​ഐയു​​ടെ താ​​ഴെത്തട്ടി​​ലു​​ള്ള ക​​മ്മി​​റ്റി​​ക​​ളി​​ലേ​​ക്ക് പോ​​കും.​​ മു​​ഖ്യ​​മ​​ന്ത്രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത സ​​മാ​​പ​​ന റാ​​ലി​​യി​​ലും പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. ത​​ല ഉ​​യ​​ർ​​ത്തിനി​​ൽക്കാ​​ൻ പ​​റ്റി​​യ സാ​​ഹ​​ച​​ര്യ​​മാ​​യി​​രു​​ന്നു.​​ മു​​​െമ്പാ​​ക്കെ ത​​ല​​താ​​ഴ്ത്തി നി​​ൽക്കേ​​ണ്ടിവ​​ന്ന ഞ​​ങ്ങ​​ൾ​​ക്ക് പ​​റ​​ഞ്ഞ​​റി​​യി​​ക്കാ​​നാ​​കാ​​ത്ത സ​​ന്തോ​​ഷ​​മാ​​ണ് ഡി.​​വൈ.​​എ​​ഫ്.​​ഐ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ത​​ന്ന​​ത്. മ​​റ്റൊ​​രു പ്ര​​ധാ​​ന കാ​​ര്യം വ​​നി​​താ മ​​തി​​ലി​​ൽ പ​​ങ്കാ​​ളി​​യാ​​യി എ​​ന്നു​​ള്ള​​താ​​ണ്. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ഭി​​ന​​ന്ദ​​ന ക​​ത്തും എ​​നി​​ക്ക് ല​​ഭി​​ച്ചു.

മാ​​റ​​ണം, പൊ​​ലീ​​സിന്‍റെ മ​​നോ​​ഭാ​​വം
പൊ​​ലീ​​സിെ​​ൻ​​റ ഞ​​ങ്ങ​​ളോ​​ടു​​ള്ള മോ​​ശ​​മാ​​യ പെ​​രു​​മാ​​റ്റം എ​​ത്രക​​ണ്ട് ത​​ട​​യാ​​ൻ പ​​റ്റു​​മെ​​ന്ന​​ത് ചോ​​ദ്യ​​ചി​​ഹ്ന​​മാ​​ണ്. സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ക്കു​​ന്ന നി​​ല​​പാ​​ട് പു​​രോ​​ഗ​​മ​​ന​​പ​​ര​​മാ​​യതുകൊ​​ണ്ട് പൊ​​ലീ​​സിന്​ അ​​തി​​ന​​നു​​സ​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കേ​​ണ്ടിവ​​രും. ട്രാ​​ൻ​​സ് വ്യ​​ക്തി​​ക​​ളെ അ​​റ​​സ്​റ്റ്​ ചെ​​യ്യു​​മ്പോ​​ൾ പാ​​ലി​​ക്കേ​​ണ്ട മ​​ര്യാ​​ദ​​ക​​ളെ കു​​റി​​ച്ച് ഡി.​​ജി.​​പി​​യു​​ടെ സ​​ർ​​ക്കു​​ല​​റു​​ണ്ട്. പ​​ക്ഷേ, അ​​തി​​ന് വി​​രു​​ദ്ധ​​മാ​​യാ​​ണ് വ​​നി​​ത പൊ​​ലീ​​സ് ഉ​​ൾ​​​െപ്പ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഞ​​ങ്ങ​​ളെ രാ​​ത്രി റോ​​ഡി​​ൽ ക​​ണ്ടാ​​ൽ സെ​​ക്സ് വ​​ർ​​ക്കി​​ന് വ​​ന്ന​​താ​​ണെ​​ന്ന് ഉ​​റ​​പ്പി​​ക്കും. ഞ​​ങ്ങ​​ളെ ഉ​​ന്മൂല​​നം ചെ​​യ്യാ​​ൻ ഉ​​റ​​പ്പി​​ച്ചി​​ട്ടു​​ള്ള ഒ​​രുവി​​ഭാ​​ഗം പൊ​​ലീ​​സു​​കാ​​ർ വകുപ്പിലു​​ണ്ട്. അ​​തുകൊ​​ണ്ടാ​​ണ് ഇ​​ത്ര​​യും ആക്ര​​മ​​ണ​​ങ്ങ​​ൾ​​ക്ക് ഇ​​ര​​യാ​​കേ​​ണ്ടിവ​​രു​​ന്ന​​ത്. ഒ​​രു ത​​ല​​മു​​റകൂ​​ടി ക​​ഴി​​യേ​​ണ്ടിവ​​രും ഞ​​ങ്ങ​​ളെ അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ങ്കി​​ൽ.

വി​​വാ​​ഹ​​മെ​​ന്ന സ്വ​​പ്നം
സൂ​​ര്യ- ഇ​​ഷാ​​ൻ വി​​വാ​​ഹം ച​​രി​​ത്ര​​മാ​​യി. ട്രാ​​ൻ​​സ് ദ​​മ്പ​​തി​​ക​​ളാ​​യ ര​​ണ്ടുപേ​​ർ​​ക്കും ര​​ണ്ടു പേ​​രു​​ടെ​​യും പ​​രി​​മി​​തി​​ക​​ളെക്കുറി​​ച്ച് അ​​റി​​യാം. അ​​തുകൊ​​ണ്ട് വ​​ലി​​യ പ്ര​​ശ്ന​​ങ്ങ​​ളി​​ല്ലാ​​തെ ജീ​​വി​​തം മു​​ന്നോ​​ട്ട് കൊ​​ണ്ടു പോ​​കാ​​ൻ പ​​റ്റും. ട്രാ​​ൻ​​സ് സ്ത്രീ​​ക​​ളെ വി​​വാ​​ഹം ക​​ഴി​​ക്കു​​ന്ന പു​​രു​​ഷ​​ന്മാ​​രും ട്രാ​​ൻ​​സ് പു​​രു​​ഷ​​ന്മാരെ വി​​വാ​​ഹം ക​​ഴി​​ക്കു​​ന്ന സ്ത്രീ​​ക​​ളും കേ​​ര​​ള​​ത്തി​​ലു​​ണ്ട്. എ​​​​​​​​​െൻറ കാ​​ര്യം പ​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ൽ എ​​നി​​ക്ക് ഒ​​രു പ്ര​​ണ​​യമുണ്ട്. എ​​ന്നെ കു​​ടും​​ബം പൂ​​ർ​​ണ​​മാ​​യി അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. അ​​ങ്ങനെ അം​​ഗീ​​ക​​രി​​ക്കു​​ന്ന ഒ​​രുനാ​​ൾ വ​​രു​​മ്പോഴാകാം വി​​വാ​​ഹം.

ഭാ​​വിപ​​രി​​പാ​​ടി​​ക​​ൾ
സ്കൂ​​ളി​​ൽ ക​​ളി​​യാ​​ക്കി​​യ പ​​ല​​രും ഓ​​ഫി​​സി​​ൽ എ​​ന്നെ അ​​ന്വേ​​ഷി​​ച്ച് വ​​ന്ന് അ​​ഭി​​ന​​ന്ദി​​ച്ചി​​ട്ടു​​ണ്ട്. ഞാ​​ൻ എം.​​എ-എം​​.എ​​ഡ് ആ​​ണ്. കോ​​ള​​ജി​​ൽ ​െല​​ക്​ച​​റ​​റാ​​യി ജോ​​ലി ല​​ഭി​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​ഗ്ര​​ഹം. പെ​​ട്ടെ​​ന്ന് ഇ​​വി​​ടെ നി​​ന്ന് പോ​​ക​​രു​​ത്, ഒ​​രു വ​​ർ​​ഷം കൂ​​ടി തു​​ട​​ര​​ണ​​മെ​​ന്നാ​​ണ് എ​​ല്ലാ​​വ​​രും പ​​റ​​യു​​ന്ന​​ത്. എ​​ന്ത് ചെ​​യ്യ​​ണ​​മെ​​ന്ന് തീ​​രു​​മാ​​നി​​ച്ചി​​ട്ടി​​ല്ല. ഏ​​താ​​യാ​​ലും ഇ​​ത്ര​​യും കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യാ​​ൻ ക​​ഴി​​ഞ്ഞ​​തി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shyama S PrabhaTransgender Cell Project Officertransgender cellLifestyle News
News Summary - Transgender Cell Project Officer Shyama S Prabha -Lifestyle News
Next Story