കോട്ടമുറി പുന്നക്കപറമ്പിൽ ക്ഷേത്രോത്സവത്തിന് ഇനി റോബോട്ടിക് ആന
text_fieldsമാള: കോട്ടമുറി പുന്നക്കപറമ്പിൽ ക്ഷേത്രോത്സവത്തിന് ഇനി റോബോട്ടിക് ആനയുടെ ഭംഗി. പുന്നക്കപറമ്പിൽ മഹാദേവൻ എന്ന് പേരിട്ട ‘തലയെടുപ്പുള്ള’ആനക്ക് അഞ്ചര ലക്ഷമാണ് വില. ക്ഷേത്ര ഉത്സവങ്ങൾക്കും ആഘോഷ പരിപാടികൾക്കും വരും കാലഘട്ടത്തിൽ അനുയോജ്യവും സുരക്ഷിതവുമായ ആനയാണെന്ന് ക്ഷേത്ര കമ്മിറ്റി അവകാശപ്പെടുന്നു. റോബോട്ടിക്ക് ആന അപകടം വരുത്തില്ല. ദൃശ്യ ഭംഗിക്ക് ഒട്ടും കുറവുമില്ലെന്നും ഇവർ പറയുന്നു.
യഥാർഥ ആനയെ പോലെ തലയും ചെവിയും തുമ്പികൈയും ചലിപ്പിക്കുന്ന തരത്തിലാണ് ആനയുടെ സാങ്കേതികവിദ്യ സജ്ജമാക്കിയത്. പ്രവർത്തിപ്പിക്കാൻ ചിലവ് വളരെ കുറവണെന്നും ട്രെയിനിംഗ് ആവശ്യമില്ലെന്നതുമൊക്കെയാണ് റോബോട്ടിക് ആനയുടെ സവിശേഷതകൾ. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് ഇത്തരം യന്ത്ര ആനകളെ നിർമിച്ചു നൽകുന്നതെന്ന് ക്ഷേത്രം ഭാരവാഹികളായ പി.കെ. സോമനാഥൻ, പി.ഡി. ദിനേശ്, പി.കെ. പരമേശ്വരൻ, പി.ആർ. പ്രകാശൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

