Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതീപിടിത്ത ഭീഷണിയിൽ...

തീപിടിത്ത ഭീഷണിയിൽ മലയോര മേഖല

text_fields
bookmark_border
തീപിടിത്ത ഭീഷണിയിൽ മലയോര മേഖല
cancel
camera_alt

വടശ്ശേരിക്കര പുതുശ്ശേരിമലയിലുണ്ടായ തീപിടിത്തം

വ​ട​ശ്ശേ​രി​ക്ക​ര: കാ​ട്ടി​ലും നാ​ട്ടി​ലും തീ​പ​ട​രു​ന്ന​തി​ൽ ആ​ശ​ങ്ക​യൊ​ഴി​യാ​തെ മ​ല​യോ​ര മേ​ഖ​ല. വേ​ന​ൽ​ച്ചൂ​ട് ക​ന​ത്ത​തോ​ടെ വ​ന​മേ​ഖ​ല​യി​ലും റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും പു​ര​യി​ട​ങ്ങ​ളി​ലും തീ​പി​ടി​ത്തം പ​തി​വാ​കു​ക​യാ​ണ്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ വ​ട​ശ്ശേ​രി​ക്ക​ര പു​തു​ശ്ശേ​രി​മ​ല, പെ​രു​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ര​യി​ട​ത്തി​ലും റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും തീ ​പ​ട​ർ​ന്നു​പി​ടി​ച്ചു. ഇ​തി​ൽ പ​ല​സ്ഥ​ല​ത്തും ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് തീ​കെ​ടു​ത്തി​യ​ത്.

ഇ​തി​നി​ടെ പെ​രു​നാ​ട് ബ​ഥ​നി​മ​ല​യി​ലെ സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ തീ​യി​ട്ട​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഉ​ച്ച​വെ​യി​ൽ സ​മ​യ​ത്തും രാ​ത്രി​യി​ലു​മൊ​ക്കെ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന തീ ​നി​മി​ഷ നേ​രം​കൊ​ണ്ട് വ്യാ​പി​ക്കും. ക​ന​ത്ത ചൂ​ടു​കാ​ര​ണം കൃ​ഷി​ഭൂ​മി​യും വി​ള​ക​ളും ക​രി​ഞ്ഞു​ണ​ങ്ങി നി​ൽ​ക്കു​ന്ന​തി​നാ​ൽ ഒ​രു തീ​പ്പൊ​രി​പോ​ലും വ​ലി​യ നാ​ശം വി​ത​ക്കും.

മു​ൻ​കാ​ല​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് ജ​ന​വാ​സ​മേ​ഖ​ല​ക്ക് സ​മീ​പ​ത്തെ വ​നാ​തി​ർ​ത്തി​ക​ളി​ൽ ഫ​യ​ർ ലൈ​ൻ തെ​ളി​ച്ചു സം​ര​ക്ഷി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി ഇ​ത്​ ന​ട​ക്കു​ന്നി​ല്ല. അ​തി​നാ​ൽ കാ​ട്ടു​തീ നാ​ട്ടി​ലേ​ക്കും കൃ​ഷി​യി​ട​ത്തി​ലും പ​ട​ർ​ന്നു പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും കൂ​ടു​ത​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittafire
News Summary - Hilly region under fire threat
Next Story