Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​തൃ​ക​യാ​യി ജ​ന​മൈ​ത്രി എ​ക്‌​സൈ​സി​ന്റെ ‘തി​രി​കെ’ പ​ദ്ധ​തി

text_fields
bookmark_border
മാ​തൃ​ക​യാ​യി ജ​ന​മൈ​ത്രി എ​ക്‌​സൈ​സി​ന്റെ ‘തി​രി​കെ’   പ​ദ്ധ​തി
cancel
camera_alt

മു​ണ്ടേ​രി കു​മ്പ​ള​പ്പാ​റ ഊ​രി​ലെ​ത്തി​യ ജ​ന​മൈ​ത്രി എ​ക്‌​സൈ​സ് അ​ധി​കൃ​ത​രും വാ​ര്‍ഡ് അം​ഗം അ​നി​ല്‍കു​മാ​റും 

എ​ട​ക്ക​ര: ഓ​ണാ​വ​ധി​ക്ക് ശേ​ഷം സ്‌​കൂ​ളി​ലേ​ക്ക് മ​ട​ങ്ങാ​തി​രു​ന്ന മു​ണ്ടേ​രി കു​മ്പ​ള​പ്പാ​റ ഊ​രി​ലെ കു​ട്ടി​ക​ളെ വീ​ണ്ടും വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തി​ച്ച് എ​ട​ക്ക​ര ജ​ന​മൈ​ത്രി എ​ക്‌​സൈ​സ്. സ​ര്‍ക്കാ​റി​ന്റെ ‘തി​രി​കെ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹോ​സ്റ്റ​ലു​ക​ളി​ല്‍ താ​മ​സി​ച്ച് വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ ഊ​രി​ലെ​ത്തി​ച്ച് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ചാ​ണ് സ്‌​കൂ​ളു​ക​ളി​ലേ​ക്ക് യാ​ത്ര​യാ​ക്കി​യ​ത്. ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ജ​ന​മൈ​ത്രി എ​ക്‌​സൈ​സ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കു​മ്പ​ള​പ്പാ​റ​യി​ല്‍ ഓ​ണാ​ഘോ​ഷ​വും ഓ​ണ​സ​ദ്യ​യും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ പി.​എ​സ്. ദി​നേ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ഊ​രു​മൂ​പ്പ​ന്‍ ചെ​മ്പ​ന്‍ മൂ​പ്പ​ന്‍, വാ​ര്‍ഡ് അം​ഗം അ​നി​ല്‍കു​മാ​ര്‍, ജി​ഷി​ല്‍ നാ​യ​ര്‍, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ മ​നോ​ജ്, വു​മ​ണ്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫി​സ​ര്‍ ശ്രു​തി, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ ഏ​ഞ്ച​ല്‍ ചാ​ക്കോ, കെ​ല്‍സ പാ​രാ​വ​ള​ന്റി​യ​ര്‍ ഷീ​ബ, ക​മ്യൂ​ണി​റ്റി മീ​ഡി​യേ​ഷ​ന്‍ സെ​ന്റ​ര്‍ പ്ര​തി​നി​ധി അ​ബ്ദു​ല്‍ ക​രീം, ക​ണ്‍സ​ൽ​ട്ടി​ങ് സൈ​ക്കോ​ള​ജി​സ്റ്റ് ജാ​സ്മി​ന്‍, കീ​സ്റ്റോ​ണ്‍ പ്ര​തി​നി​ധി അ​നീ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ രാ​ജേ​ഷ്, മു​ഹ​മ്മ​ദ് ഹ​ബീ​ബ്, റി​ജു, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ സി.​എ. സ​ജ്‌​ന, അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Janamaithri Excise’s ‘Thirike’ Project Sets an Example
Next Story