Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്രിസഭ...

മന്ത്രിസഭ പുന:സംഘടനക്ക്​ മുമ്പ്​ ​സഹകരണ മന്ത്രാലയം രൂപീകരിച്ച്​​ കേന്ദ്രം

text_fields
bookmark_border
Narendra Modi
cancel

ന്യൂഡൽഹി: മന്ത്രിസഭ പുന:സംഘടനക്ക്​ മുന്നോടിയായി കേന്ദ്രസർക്കാർ പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചു​. 'സഹകരണത്തിലൂടെ സമൃദ്ധി' എന്ന കാഴ്ചപ്പാടോടെയാണ്​ സർക്കാർ പുതിയ മന്ത്രാലയം രൂപീകരിച്ചത്​.

രാജ്യത്തെ സഹകരണ മേഖലക്ക്​ നിയമപരവും ഭരണപരമായതുമായ നയരൂപീകരണമാണ് മന്ത്രാലയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സഹകരണ മേഖല​ സാധാരണക്കാർക്കിടയിലേക്ക്​ കൂടുതല്‍ എത്താൻ സഹായിക്കുന്ന മാറ്റങ്ങളായിരിക്കും പുതിയ മന്ത്രാലയം വഴി ഉണ്ടാകുയെന്ന്​ സര്‍ക്കാര്‍ വ്യക്തമാക്കി.

സഹകരണ മേഖലയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനം രാജ്യത്തിന് അത്യവശ്യമാണെന്നും അത് കര്‍ത്തവ്യത്തോടെ നിര്‍വഹിക്കാനും,അതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനും വകുപ്പ് വഴി ശ്രമിക്കുമെന്ന്​ കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ പറഞ്ഞു.

ഈ വർഷത്തെ ബജറ്റ്​ പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ട് ​​​വെച്ച സഹകരണ മേഖലക്ക്​ പ്രത്യേക മന്ത്രാലയം എന്ന ആശയമാണ്​ നടപ്പിൽ വരാൻ പോകുന്നത്​. വകുപ്പിന്‍റെ അധികാരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന്​​ സര്‍ക്കാര്‍ അറിയിച്ചു.

​രണ്ടാം മോദി സർക്കാറിന്‍റെ ആദ്യ മന്ത്രിസഭ പുന:സംഘടന ഇന്നുണ്ടാകും. വൈകീട്ട്​ ആറുമണിക്കായിരിക്കും പ്രഖ്യാപനം. മന്ത്രിസഭയിൽ ഇടം ലഭിക്കാൻ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവാൾ, നാരായൺ റാണെ, വരുൺ ഗാന്ധി, എൽ.ജെ.പിയുടെ പശുപതി പരസ്​ എന്നിവർ ഡൽഹിയിലെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentcabinet reshuffleMinistry Of Cooperation
News Summary - central government created new 'Ministry Of Cooperation' Day Before Cabinet Reshuffle
Next Story