പുരി ജഗന്നാഥക്ഷേത്രത്തിനു സമീപം ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മൂന്നു പേർക്ക് പരിക്ക്, 140 പേരെ രക്ഷിച്ചു
text_fieldsഭുവനേശ്വർ: ഒഡിഷയിലെ പുരി ജില്ലയിൽ വൻ തീപിടിത്തം. പുരി ജഗന്നാഥ ക്ഷേത്രത്തിന് സമീപം ഗ്രാന്റ് റോഡിലുള്ള ലക്ഷ്മി മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. മൂന്നു പേർക്ക് പൊള്ളലേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
രാത്രി ഒമ്പതു മണിയോടെ ഷോപ്പിങ് േകാംപ്ലക്സിലെ ഒന്നാം നിലയിലാണ് തീ കണ്ടത്. തീ അതിവേഗം മറ്റ് ഷോപ്പുകളിലേക്ക് പടരുകയും കോംപ്ലക്സിലെ ഭൂരിഭാഗം ഷോപ്പുകളും തീ വിഴുങ്ങുകയും ചെയ്തു. കോംപ്ലക്സിൽ ആ സമയം 140 ഓളം പേർ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷിക്കാനായതായി ചീഫ് ഫയർ ഓഫീസർ രമേശ് മജ്ഹി പറഞ്ഞു.
160 ഓളം അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണക്കാനായി പരിശ്രമിച്ചു. നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായിട്ടുണ്ട്. പൂർണമായും തീയണക്കാനാകയിട്ടില്ലെന്നും അതിനുള്ള പരിശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
തീയണക്കാനുള്ള പരിശ്രമത്തിനിടെ ചൂടും പുകയുമേറ്റ് മൂന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ തളർന്നു വീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം അപകടത്തിനിടയാക്കിയതെന്ന് കരുതുന്നതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

