Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂസുഫ്​ ബിൻ നാസർ:...

യൂസുഫ്​ ബിൻ നാസർ: വിടവാങ്ങിയത്​ മലയാളികൾക്ക്​ അന്നം നൽകിയ അർബാബ്​

text_fields
bookmark_border
യൂസുഫ്​ ബിൻ നാസർ: വിടവാങ്ങിയത്​ മലയാളികൾക്ക്​ അന്നം നൽകിയ അർബാബ്​
cancel
camera_alt

യൂസുഫ്​ ബിൻ നാസർ

ദുബൈ: പ്രവാസി മലയാളികളെ സ്​നേഹപൂർവം കൈപിടിച്ച്​ നടത്തിയ ഒരു ഇമാറാത്തി പൗരൻ കൂടി വിടവാങ്ങി. അജ്​മാൻ രാജകുടുംബാംഗവും നിരവധി സ്​ഥാപനങ്ങളുടെ ഉടമയുമായ യൂസുഫ്​ ബിൻ നാസർ അൽ നുഐമിയാണ്​ (89) ഹൃദയസംബന്ധ അസുഖത്തെ തുടർന്ന് മരിച്ചത്​. നിരവധി തവണ കേരളം സന്ദർശിച്ച അദ്ദേഹം കോഴിക്കോട്​ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പത്തോളം പള്ളികളും അനാഥ മന്ദിരങ്ങളും പാഠശാലകളും ​നിർമിച്ചുനൽകുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്​തു.

കോഴിക്കോട്​ എൻ.ഐ.ടിക്ക്​ സമീപം താമസിക്കുന്ന പുള്ളാവൂർ എം.പി. മൂസ ഹാജി 1977 ആഗസ്​റ്റ്​ 14ന്​ ദുബൈയിൽ എത്തിയതോടെയാണ്​ യൂസുഫ്​ ബിൻ നാസറും കേരളവുമായി ഹൃദയബന്ധം ആരംഭിക്കുന്നത്​. 44 വർഷമായി ഇദ്ദേഹത്തി​െൻറ റിയൽ എസ്​റ്റേറ്റ്​ സ്​ഥാപനത്തി​ലാണ്​​ മൂസ ഹാജിയുടെ ജോലി. പ്രവാസത്തി​െൻറ തുടക്കകാലത്ത്​ അന്നംതേടി കടൽകടന്നവരെ വെറുംകൈയോടെ മടക്കാതെ അഭയം നൽകാൻ യൂസുഫ്​ നാസർ മുന്നിലുണ്ടായിരുന്നു. എൻ.ഐ.ടി ഭാഗത്തുനിന്ന്​ മാത്രം നൂറോളം പേരാണ്​ ഇദ്ദേഹത്തി​െൻറ സ്​ഥാപനങ്ങളിൽ ജോലിചെയ്​തത്​. ജീവനക്കാർക്ക്​ താമസം സൗജന്യമായിരുന്നു. 2002 മുതൽ പലതവണ അദ്ദേഹം കുടുംബസമേതം കേരളത്തിൽ എത്തി.എൻ.ഐ.ടിയുടെ സമീപത്തെ കെട്ടാങ്ങൽ അങ്ങാടി പള്ളി, മുക്കം അങ്ങാടിയിൽ 2000 പേർക്ക്​ നമസ്​കരിക്കാവുന്ന സുന്നി പള്ളി, മുക്കം മുസ്​ലി ഓർഫനേജി​െൻറ ഉള്ളിൽ പെൺകുട്ടികൾക്ക്​ പഠനത്തിന്​ മൂന്നുനില സ്​കൂൾ, ചേന്ദമംഗലൂർ പുൽപറമ്പ്​ മുക്കിൽ പള്ളിയും (മസ്​ജിദ്​ ഫാറൂഖ്​) വലിയൊരു മദ്​റസയും, തേക്കിൻകുറ്റി ജുമാമസ്​ജിദ്, ചേന്ദമംഗലൂർ സുന്നിയ അറബിക്​ കോളജിന്​ സമീപത്തെ വലിയ പള്ളി തുടങ്ങിയവ അദ്ദേഹം നിർമിച്ചുനൽകി​. കാരാപ്പുഴയിൽ ഭാര്യയുടെ ചെലവിൽ വലിയ മദ്​റസ നിർമിച്ചു. മക്കളായ നാസർ അൽ നുഐമി, അബ്​ദുറഹ്​മാൻ, മുഹമ്മദ്​, ആലിയ, ഫാത്തിമ, ഹുദ എന്നിവരും കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽ പള്ളികളും അനാഥാലയങ്ങളും നിർമിച്ചു. ഖുർആൻ മനഃപാഠമാക്കുന്ന കുട്ടികൾക്കായി കോഴിക്കോട്​ ഫ്രാൻസിസ്​ റോഡിൽ മർകസുൽ ഫാറൂഖി എന്ന പേരിൽ സെൻറർ നിർമാണം നടന്നുവരുന്നു. 2.43 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇതി​െൻറ പൂർത്തീകരണം കാണാതെയാണ്​ അദ്ദേഹത്തി​െൻറ മടക്കം. കേരളത്തിലെ രാഷ്​ട്രീയ, മത നേതാക്കൾ യു.എ.ഇയിൽ എത്തിയാൽ ഇദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. സി.എച്ച്​ മുഹമ്മദ്​ കോയയോടൊപ്പം വിവിധ വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്​. സകാത്തി​െൻറ പണവും നാട്ടിൽ ചെലവഴിച്ചിരുന്നു.

ബിസിനസ്​ ലാഭത്തി​െൻറ നിശ്ചിത ശതമാനം ഇത്തരം പ്രവൃത്തികൾക്കാണ്​ നീക്കിവെച്ചിരുന്നത്​. നൂറോളം സ്​ഥാപനങ്ങളുള്ള യൂസുഫ്​ നാസറിന്​ കീഴിൽ ഇപ്പോഴും നിരവധി മലയാളികളാണ്​ ജോലി ചെയ്യുന്നത്​. കേരളത്തെ കൂടാതെ അജ്​മാനിലും മക്കയിലും മദീനയിലും ഒമാനിലും പള്ളികളും സ്​കൂളുകളും നിർമിച്ചിട്ടുണ്ട്​.

ഞായറാഴ്​ച നടന്ന ഖബറടക്കത്തിൽ നൂറുകണക്കിന്​ മലയാളികളാണ്​ വിടനൽകാനെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiYusuf bin Nasser
News Summary - Yusuf bin Nasser: Arbab, who gave food to the Malayalees
Next Story