യു.എ.ഇയുടെ മൂന്നാമത്തെ ഭൂ നീരീക്ഷണ കൃത്രിമോപഗ്രഹം
text_fieldsഅബൂദബി: ദുബൈസാറ്റ്^1, ദുബൈസാറ്റ്^2 എന്നിവക്ക് ശേഷം യു.എ.ഇ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഭൂ നിരീക്ഷണ കൃത്രിമോപഗ്രഹമാണ് ഖലീഫസാറ്റ്.
രണ്ട് മീറ്ററോളം ഉയരവും ഒന്നര മീറ്ററോളം വ്യാസവുമുള്ള ഖലീഫസാറ്റ് രാജ്യത്തിെൻറ ആദ്യ രണ്ട് ഭൂ നിരീക്ഷണ കൃത്രിമോപഗ്രഹങ്ങളെ അപേക്ഷിച്ച് വിവിധ തലങ്ങളിൽ അത്യാധുനികമാണ്. കൂടാതെ സമ്പൂർണമായി യു.എ.ഇ എൻജിനീയർമാർ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തുവെന്ന പ്രത്യേകതയും ഇതിനുണ്ട്.
അഞ്ച് വർഷമാണ് ഖലീഫസാറ്റ് ഭ്രമണപഥത്തിലുണ്ടാവുക. ഇതിനിടെ ഭൂമിയുടെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ഇത് പകർത്തും.
നഗരാസുത്രണം, സ്ഥല വർഗീകരണം, പരിസ്ഥിതി വ്യതിയാന നിരീക്ഷണം, ദുരന്തനിവാരണം തുടങ്ങിയവക്ക് ഇൗ ചിത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളുടെ വിശദമായ ഭൂപടം തയാറാക്കി പ്രധാന നിർമാണ പദ്ധതികൾ നിരീക്ഷിക്കാനും ഇതുവഴി സാധിക്കും.
യു.എ.ഇയുടെ നാഴികക്കല്ലാണ് ഖലീഫസാെറ്റന്ന് മുൻ നാസ ബഹിരാകാശ യാത്രികൻ ചാൾസ് ബോൾഡൻ അഭിപ്രായപ്പെട്ടു. പരിസ്ഥിതിയെ കൂടുതൽ മനസ്സിലാക്കാനും താപനില വർധിക്കുന്നതിെൻറ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.