മരണമുഖത്തെ ഒാർമകൾ മറന്ന് അവർ പറന്നു
text_fieldsദോഹ: തായ്ലൻറിലെ ഗുഹയിൽ മരണത്തെ മുന്നിൽ കണ്ട് കഴിഞ്ഞ ദിവസങ്ങളുടെ ഒാർമകൾ മറന്ന് അവർ പറന്നു. ഗുഹയുടെ അന്ധകാരത്തിൽ നിന്ന് ആകാശത്തിെൻറ വിസ്മയങ്ങളിലൂടെ അവർ തായ്ലൻറിൽ നിന്ന് ലണ്ടനിലേക്ക് എത്തി. ഖത്തർ എയർവേസ് വിമാനത്തിലെ യാത്രക്കിടെ അവർ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ സൗകര്യങ്ങളും ചുറ്റിക്കണ്ടു. പ്രൈഡ് ഒാഫ് ബ്രിട്ടൻ അവാർഡ് ദാന ചടങ്ങിൽ പെങ്കടുക്കാനാണ് തായ്ലാൻറിലെ ഗുഹയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വൈൽഡ് ബോർസ് ഫുട്ബാൾ ടീം പറന്നത്.
12 അംഗങ്ങളും കോച്ചും അടങ്ങിയ ടീമിനൊപ്പം ഗുഹയിെല രക്ഷാപ്രവർത്തനത്തിൽ ജീവൻ പണയം വെച്ചും പങ്കാളികളായ രണ്ട് ബ്രിട്ടീഷ് ഡൈവർമാരുമുണ്ട്. ദോഹയിൽ വെച്ച് ഖത്തർ എയർവേസ്, ഖത്തർ ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥർ എന്നിവരുമായി കുട്ടികൾ സംവദിച്ചു. കുട്ടികൾക്ക് ഫുട്ബാൾ ജഴ്സികളും ബേസ്ബാൾ തൊപ്പികളും അടങ്ങിയ ബാഗുകളും സമ്മാനിച്ചു. തായ്ലൻറിൽ നിന്ന് ലണ്ടനിലേക്കുള്ള വൈൽഡ്ബോർസ് ഫുട്ബാൾ ടീമിെൻറ യാത്രയിൽ പിന്തുണ നൽകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് അക്ബർ അൽ ബാക്കിർ പറഞ്ഞു.
അസാമാന്യ ധൈര്യവും കരുത്തും ദൃഢനിശ്ചയവും കാഴ്ചവെച്ച ഇൗ കുട്ടികൾക്ക് മടക്കയാത്രയും ഖത്തർ എയർവേസിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീമിലെ 12 അംഗങ്ങളും കോച്ചും കഴിഞ്ഞ ജൂൺ 23നാണ് വടക്കൻ തായ്ലൻറിലെ ഗുഹയിൽ കുടുങ്ങിയത്. മഴവെള്ളത്തിൽ ഗുഹാമുഖവും ഉൾഭാഗവും മൂടിയതോടെ ജീവൻ തന്നെ ഭീഷണിയിലായ സംഘത്തെ രണ്ടാഴ്ചയിൽ അധികം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് മോചിപ്പിച്ചത്. ലോകം തന്നെ വിസ്മയമായി കണ്ട രക്ഷാപ്രവർത്തനത്തിൽ ഒാരോരുത്തരെയായി പുറത്തെത്തിക്കുകയായിരുന്നു. ജൂലൈ പത്തിന് കോച്ചിനെയും പുറത്തെത്തിച്ചതോടെയാണ് രക്ഷാപ്രവർത്തനം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
