പി.എം.എ. ഗഫൂറിന് സ്വീകരണം നൽകി; പ്രഭാഷണം ഇന്ന്
text_fieldsപി.എം.എ. ഗഫൂറിന് ‘ആർദ്രം-2025’ സംഘാടകസമിതി അംഗങ്ങൾ വിമാനത്താവളത്തിൽ സ്വീകരണം നൽകിയപ്പോൾ
മനാമ: കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തി സദനത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ശാന്തിസദനം ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, ‘ആർദ്രം-2025’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വിപുലമായ സ്നേഹസംഗമം ഇന്ന് വൈകീട്ട് ഏഴിന് സൽമാനിയയിലെ കെ.സിറ്റിയിൽ നടക്കും.
കേരളത്തിലെ പ്രമുഖ മോട്ടിവേഷൻ സ്പീക്കറായ പി.എം.എ. ഗഫൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ അദ്ദേഹത്തിന് സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ ഊഷ്‌മള സ്വീകരണം നൽകി. ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ആർദ്രം എന്ന ദൃശ്യ ശ്രാവ്യാവിഷ്കാരവും പരിപാടിയോടനുബന്ധിച്ച് അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

