ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്​ 2500 സ്​​േകാളർഷിപ്പുകൾ 

വിജി.കെ
22:06 PM
06/09/2017
ഇ​ന്ത്യ​യി​ലെ അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​ഫ​ഷ​ന​ൽ/​സാ​േ​ങ്ക​തി​ക ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​തി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കീ​ഴ​ി​ലെ നാ​ഷ​ന​ൽ ഹാ​ൻ​ഡി​​കാ​പ്​​ഡ്​ ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറ്​ കോ​ർ​പ​റേ​ഷ​ൻ (എ​ൻ.​എ​ച്ച്.​എ​ഫ്.​ഡി.​സി) ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 2017 വ​ർ​ഷ​ത്തെ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ സ​മ​യ​മാ​യി. 2500 സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ല​ഭ്യ​മാ​ണ്. ഇ​തി​ൽ 30 ശ​ത​മാ​നം സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. 

അ​ന്ധ​ർ, ബ​ധി​ര​ർ, അ​സ്​​ഥി​സം​ബ​ന്ധ​മാ​യ വൈ​ക​ല്യ​മു​ള്ള​വ​ർ, സെ​റി​ബ്ര​ൽ പാ​ൾ​സി, മ​െൻറ​ൽ ​റി​ട്ടാ​ർ​ഡേ​ഷ​ൻ ആ​ൻ​ഡ്​ മ​ൾ​ട്ടി​പ്പി​ൾ ഡി​സെ​ബി​ലി​റ്റീ​സ്​ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന ഭാ​ര​തീ​യ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​ണ്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​ർ​ഹ​ത. ആ​നു​കൂ​ല്യ​ങ്ങ​ൾ: തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഇ​നി പ​റ​യു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കും.

•സ​ർ​ക്കാ​ർ/​എ​യ്​​ഡ​ഡ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ അ​ട​ച്ച കോ​ഴ​്​​സ്​ ഫീ​സി​ന്​ സ​മാ​ന​മാ​യ തു​ക ല​ഭി​ക്കും. അം​ഗീ​കൃ​ത സ്വ​കാ​ര്യ​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ കോ​ഴ്​​സി​ന്​ സ​ർ​ക്കാ​ർ നി​ര​ക്കി​ലു​ള്ള ഫീ​സാ​വും ല​ഭി​ക്കു​ക.
•പ്ര​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്​​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മെ​യി​ൻ​റ​ൻ​സ്​ അ​ല​വ​ൻ​സാ​യി പ​ത്തു​മാ​സ​ത്തേ​ക്ക്​ പ്ര​തി​മാ​സം 2500 രൂ​പ​യും വാ​ർ​ഷി​ക ബു​ക്ക്​/​സ്​​റ്റേ​ഷ​ന​റി അ​ല​വ​ൻ​സാ​യി 6000 രൂ​പ​യും ല​ഭി​ക്കും. പ്ര​ഫ​ഷ​ന​ൽ പി.​ജി കോ​ഴ്​​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക്​ യ​ഥാ​ക്ര​മം 3000 രൂ​പ, 10,000 രൂ​പ എ​ന്നി​ങ്ങ​നെ ല​ഭി​ക്കും.

• അ​ന്ധ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബ്രെ​യി​ല​ർ/​ടൈ​പ്​​​റൈ​റ്റ​ർ വാ​ങ്ങു​ന്ന​തി​ന്​ 10,000 രൂ​പ​വ​രെ​യും സ്​​ക്രീ​ൻ റീ​ഡി​ങ്​ സോ​ഫ്​​റ്റ്​​വെ​യ​റോ​ടു കൂ​ടി​യ ലാ​പ്​​ടോ​പ്​/​െ​ഡ​സ്​​ക്​​ടോ​പ്​​​ വാ​ങ്ങു​ന്ന​തി​ന്​ 40,000 രൂ​പ​വ​രെ​യും കാ​ഴ​്​​ച​ക്കു​റ​വ്​ ഉ​ള്ള​വ​ർ​ക്ക്​ മാ​ഗ്​​നി​ഫി​ക്കേ​ഷ​ൻ സോ​ഫ്​​റ്റ്​​വെ​യ​റോ​ടു​കൂ​ടി​യ ലാ​പ്​​ടോ​പ്​ വാ​ങ്ങു​ന്ന​തി​ന്​ 60,000 രൂ​പ വ​രെ​യും ല​ഭി​ക്കും.
•കേ​ൾ​വി വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക്​ ശ്ര​വ​ണ​സ​ഹാ​യി വാ​ങ്ങു​ന്ന​തി​ന്​ 50,000 രൂ​പ​വ​രെ​യും ബ​ട്ട​ൺ സെ​ൽ വാ​ങ്ങു​ന്ന​തി​ന്​ വ​ർ​ഷ​ത്തി​ൽ 3600 രൂ​പ​യും ല​ഭി​ക്കും. ഇ​തി​നു​പു​റ​മെ സെ​ൽ​േ​ഫാ​ൺ വാ​ങ്ങു​ന്ന​തി​ന്​ 5000 രൂ​പ​വ​രെ​യും ലാ​പ്​​ടോ​പ്​-​ഡെ​സ്​​ക്​​ടോ​പ്​ വാ​ങ്ങു​ന്ന​തി​ന്​ 70,000 രൂ​പ​വ​രെ​യും അ​നു​വ​ദി​ക്കും.

•അ​സ്​​ഥി​സം​ബ​ന്ധ​മാ​യ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക്​ ലാ​പ്​​ടോ​പ്​/​ഡെ​സ്​​ക്​​ടോ​പ്​ വാ​ങ്ങു​ന്ന​തി​ന്​ 40,000 രൂ​പ​വ​രെ​യാ​ണ്​ അ​നു​വ​ദി​ക്കു​ക.
ആ​നു​കൂ​ല്യ​ത്തു​ക വി​ദ്യാ​ർ​ഥി​യു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കും. ഒ​രേ​സ​മ​യം, ഒ​രു കോ​ഴ്​​സി​നു മാ​ത്ര​മേ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യു​ള്ളൂ.
എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ വ​ഴി​യ​ല്ലാ​തെ പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളി​ൽ അ​ഡ്​​മി​ഷ​ൻ നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്ക്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ഡി​ഗ്രി ത​ല​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ (വ​നി​ത​ക​ൾ​ക്ക്​ 45 ശ​ത​മാ​നം മ​തി) കു​റ​യാ​തെ​യു​ണ്ടാ​ക​ണം.
അ​പേ​ക്ഷാ​ർ​ഥി​യു​ടെ വാ​ർ​ഷി​ക കു​ടും​ബ​വ​രു​മാ​നം മൂ​ന്നു​ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ല.

 പ്ര​തി​മാ​സ വ​രു​മാ​നം 25,000 രൂ​പ​യി​ൽ ക​വി​യ​രു​ത്. ഇൗ ​സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കു​ന്ന​വ​ക്ക്​ മ​റ്റു സ്​​കോ​ള​ർ​ഷി​പ്പോ സ്​​റ്റൈ​പ​​ൻ​ഡോ വാ​ങ്ങാ​ൻ പാ​ടി​ല്ല. വി​ശ​ദ​മാ​യ സ്​​കോ​ള​ർ​ഷി​പ്​ വ്യ​വ​സ്​​ഥ​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും www.nhfdc.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ലു​ണ്ട്.അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ പ്ര​ത്യേ​ക സ​മ​യ​പ​രി​ധി​യി​ല്ല. അ​ധ്യ​യ​ന​വ​ർ​ഷം ജൂ​ലൈ ഒ​ന്നു​മു​ത​ൽ ജൂ​ൺ 30 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. 
അ​പേ​ക്ഷ നി​ർ​ദേ​ശാ​നു​സ​ര​ണം ഒാ​ൺ​ലൈ​നാ​യി www.nhfdc.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. 

ഇ​തി​​െൻറ പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത്​ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം പ​ഠി​ക്കു​ന്ന സ്​​ഥാ​പ​ന​മേ​ധാ​വി​യു​ടെ ശി​പാ​ർ​ശ​യോ​കൂ​ടി ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. National Handicapped Finance and Development Corporation (NHFDC), Unit No. 11 & 12, Ground Floor, DLF Prime Tower Okhla Phase-1, New Delhi-110020. അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി വെ​ബ്​​സൈ​റ്റി​ലു​ണ്ട്.ഡി​സെ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​/​മാ​ർ​ക്​​ഷീ​റ്റ്​ എ​ന്നി​വ​യു​െ​ട ശ​രി​പ്പ​ക​ർ​പ്പ്, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​ഴ്​​സ്​ ഫീ​സ്, ര​സീ​തു​ണ്ടെ​ങ്കി​ൽ അ​ത്​ (സ്​​ഥാ​പ​ന മേ​ധാ​വി കൗ​ണ്ട​ർ​സൈ​ൻ ചെ​യ്​​തി​രി​ക്ക​ണം), ആ​ധാ​ർ കാ​ർ​ഡി​​െൻറ​യും ​േസ​വി​ങ്​​സ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ പാ​സ്​​ബു​ക്കി​​െൻറ​യും പ​ക​ർ​പ്പു​ക​ൾ മു​ത​ലാ​യ​വ അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ്​ കോ​പ്പി​യോ​ടൊ​പ്പം ഉ​ള്ള​ട​ക്കം ചെ​യ്​​തി​രി​ക്ക​ണം. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.nhfdc.nic.in/scholarship.html എ​ന്ന വെ​ബ്​​സൈ​റ്റ്​ ലി​ങ്കി​ലു​ണ്ട്.
COMMENTS