Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
70000 തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്
cancel
Homechevron_rightBusinesschevron_rightBiz Newschevron_right70000 തൊഴിലവസരങ്ങള്‍...

70000 തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്

text_fields
bookmark_border

കൊച്ചി: ഉത്സവ സീസണിൽ 70000 പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്ന്​ ഇ-കൊമേഴ്​സ്​ ഭീമൻമാരായ ഫ്ലിപ്​കാർട്ട്​. പരോക്ഷമായി ലക്ഷക്കണക്കിനാളുകൾക്കും തൊഴില്‍ ലഭിക്കും.

ബിഗ് ബില്ല്യണ്‍ ഡേയ്‌സി​െൻറ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ഓര്‍ഡർ എടുക്കുന്നവര്‍, സംഭരണം, തരംതിരിക്കല്‍, പാക്കിങ്ങ്, വിഭവശേഷി, പരിശീലനം, വിതരണം എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഉത്സവ സീസണില്‍ അധിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.

പുതിയ തൊഴിലവസരങ്ങൾക്ക്​ പുറമെ വില്‍പ്പനക്കാരുടെ പ്രദേശങ്ങളിലും പരോക്ഷമായി തൊഴില്‍ സൃഷ്ടിക്കാന്‍ കാരണമാകും. ഡെലിവറിക്കായി 50000 പലവ്യഞജന കടകളെയും തെരഞ്ഞെടുക്കുന്നതോടെ ആയിരങ്ങൾക്ക്​ തൊഴിലാകും. പുതിയ ജീവനക്കാര്‍ക്ക് ഇ-കോമേഴ്‌സി​െൻറ വൈവിധ്യങ്ങളെക്കുറിച്ച് പരിശീലനവും നല്‍കും.

തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുന്നതിലൂടെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്കാർട്ട് സീനിയര്‍ വൈസ് പ്രസിഡൻറ്​ അമിതേഷ് ജാ പറഞ്ഞു.

കോവിഡ്​ പശചാത്തലത്തിൽ ആളുകൾ ഓൺലൈൻ വ്യാപാരത്തോട്​ കൂടുതൽ താൽപര്യം കാണിക്കുന്ന സാഹചര്യത്തിലാണ്​ തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനായി കൂടുതൽ ഡെലിവറി പാർട്​നർമാരെ നിയോഗിക്കാൻ ഫ്ലിപ്​കാർട്ട്​ തീരുമാനിച്ചത്​.

ഇന്ത്യൻ മാർക്കറ്റിൽ ആമസോണുമായി നേരി​ട്ട്​ ഏറ്റുമുട്ടുന്ന സ്​ഥിതിയിൽ നിന്നും കാര്യങ്ങൾ മാറിയിരിക്കുന്നു. റിലയൻസ്​ ഇൻഡസ്​ട്രീസ്​ പുതുതായി തുടക്കമിട്ട ജിയോ മാർട്ടിൽ നിന്നും കൂടി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ്​ ഫിപ്​കാർട്ടി​െൻറ പുതിയ തീരുമാനം.

നാലോ അഞ്ചോ ദിവസം നീണ്ടു നിൽക്കുന്ന ബിഗ്​ ബില്യൺ ഡേയ്​സ്​ ഒക്​ടോബറിൽ ദീപാവലിക്ക്​ അടുത്ത ദിവസങ്ങളിലാണുണ്ടാവുക. മൊത്തക്കച്ചവടങ്ങൾക്കായി ഫ്ലിപ്​കാർട്ട്​ ഹോൾസെയിലിന്​ തുടക്കമിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlipkartBig Billion Days
Next Story