സ്വപ്​നസമാനം ഇൗ ‘സ്വർണ ഹോട്ടൽ’

വിയറ്റ്​നാം: മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല്​ വിയറ്റ്​നാമിലെ ഇൗ ഹോട്ടലിൽ എത്തിയാൽ തിരുത്തണം. ഇവിടെ മിന്നുന്നതെന്തും പൊന്നാണ്​. ലോകത്തി​ലെ സ്വർണംകൊണ്ടുള്ള ഹോട്ടൽ ദിവസങ്ങൾക്ക്​ മുമ്പാണ്​ തുറന്നത്​. ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ തന്നെ ഹോട്ടൽ ക്ലിക്കായി. ആഡംബരം ഇഷ്​ടപ്പെടുന്നവർക്ക്​ വിയറ്റ്​നാമിലെത്തിയാൽ ഇനി സ്വർണക്കുളത്തിൽ ഒന്നു നീരാടുകയും ചെയ്യാം. 

ഗോൾഡ്​ ബൈ വിൻറ്യം ഹനോയി ഗോൾഡൻ ലേക്ക്​ പഞ്ചനക്ഷത്ര ഹോട്ടൽ മുഴുവനും സ്വർണം പൂശിയതാണ്​. കെട്ടിടത്തി​​െൻറ പുറം ചുമരുകൾ, ഇടനാഴി, വരാന്ത, മേൽക്കൂര, വാഷ്​ ബേസിൻ തുടങ്ങിയവയെല്ലാം 24 കാരറ്റ്​ സ്വർണം കൊണ്ട്​ നിർമിച്ചവ. ബാത്ത്​ ടബും കക്കൂസും നീന്തൽ കുളവും വരെ സ്വർണം പൂശിയവ. 

ഒരു ടൺ സ്വർണം കൊണ്ട്​ പൊതിഞ്ഞ ഹോട്ടൽ ഹനോയിയിലെ ജിയാൻങ്​ വോ നദിയുടെ തീരത്താണ്​ നിർമിച്ചത്​​. 25 നിലകളുള്ള ഹോട്ടൽ പുറമെനിന്ന്​ നോക്കിയാലും സ്വർണം മാത്രമേ കാണാനാകൂ. 200 മില്ല്യൺ ഡോളർ മുടക്കിയാണ്​ ഹോട്ടൽ നിർമിച്ചിരിക്കുന്നത്​. ഒരു രാത്രി താമസിക്കാൻ 250 ഡോളർ നൽകണം. 

 

Tags:    
News Summary - Vietnams gold plated hotel -Travel news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.