സിനിമയെടുക്കാന്‍ ഈ കാമറ മതി

നിക്കോണും കാനോണും കാമറകളുടെ കാര്യത്തില്‍ പുപ്പുലികളാണ്. കടകളില്‍ കാമറയുമായി കമ്പനികളേറെ നിരന്നിരിപ്പുണ്ടെങ്കിലും ഈ രണ്ട് ജപ്പാന്‍കാരെ ​േനാക്കിയിട്ടേ കാമറപ്രേമികള്‍ മറ്റുള്ളവയോട് കൂട്ടുകൂടൂ. പറയുമ്പോള്‍ പാനസോണിക്കും ജപ്പാന്‍കാരനാണ്.

ടെക്നോളജി ഏറെ കൈവശമുണ്ടെങ്കിലും പാനസോണിക് എന്ന പേരിനോട് ഇക്കാലത്ത് ആര്‍ക്കും അത്ര സ്നേഹമില്ല. എന്തിന്, മറ്റൊരു ജപ്പാന്‍ പൗരനായ സോണിയെ പോലും ഇപ്പോൾ ആരും നോക്കാറില്ല. കാര്യം ഇങ്ങനെയാണെങ്കിലും ചലച്ചിത്ര ഛായാഗ്രാഹകനാണ് നിങ്ങളെങ്കിൽ, സിനിമയാണ് നിങ്ങളുടെ അഭിലാഷമെങ്കിൽ ഇനി പാനസോണിക്കിനെ ഒറ്റയടിക്ക് തള്ളാന്‍ കഴിയില്ല. സിനിമാട്ടോഗ്രാഫര്‍മാരെ മുന്നില്‍ കണ്ട് ലോകത്തിലെ ആദ്യ 6 കെ കാമറയുമായാണ് പാനസോണിക് അമ്പരപ്പിക്കുന്നത്. പാനസോണിക് ലൂമിക്സ് ഡിസി-എസ്1എച്ച് (Lumix DC-S1H) എന്ന ഈ പ്രഫഷനല്‍ ഗ്രേഡ് കാമറ ഡിജിറ്റല്‍ സിംഗിള്‍ ലെന്‍സ് ഫുള്‍ ഫ്രെയിം മിറര്‍ലെസ് വിഭാഗത്തിലുള്ളതാണ്. വിഡി​േയാ റെക്കോഡിങ്ങിന് ഇവന്‍ മുമ്പനാണ്.

24.2 മെഗാപിക്സല്‍ ഫുള്‍ ഫ്രെയിം കാമറ സെന്‍സര്‍, 6 കെ ഫുള്‍ ഫ്രെയിം കാപ്ചര്‍, ഡ്യുവല്‍ നേറ്റിവ് ഐ.എസ്.ഒ, 4:2:2 10 ബിറ്റ് ഇ​േൻറണല്‍ റെക്കോഡിങ്, സിനിമ ഫോര്‍കെ റെക്കോഡിങ് സൗകര്യങ്ങളുണ്ട്. ഡ്യുവല്‍ നേറ്റിവ് ഐ.എസ്.ഒ വഴി റെക്കോഡിങ്ങില്‍ പരമാവധി സിഗ്​നല്‍ പ്രോസസിങ്ങിനൊപ്പം പൂര്‍ണതോതില്‍ ഐ.എസ്.ഒ 51200 മികവും ലഭിക്കുന്നു. തണുപ്പിക്കാൻ ഫാനുള്ളതിനാല്‍ പ്രോസസറും സെന്‍സറും ചൂടാവാതെ ഏറെനേരം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. പല ആംഗിളുകളില്‍ തിരിക്കാവുന്ന ഫ്ലിപ് സ്ക്രീന്‍ ഏറെ സൗകര്യപ്രദമാണ്. കൂടാതെ സൂര്യപ്രകാശത്തിലും കാഴ്ചകുറയാത്ത എല്‍.സി.ഡി സ്ക്രീനാണ്. ഫോര്‍കെ അനാമോര്‍ഫിക് മോഡില്‍ സിനിമ നിലവാരത്തിലുളള ഫൂട്ടേജ് ലഭിക്കും. ഇരട്ട മെമ്മറി കാര്‍ഡ് സ്ലോട്ടുകളുണ്ട്.

3:2 അനുപാതത്തിലുള്ള ഇമേജ് സെന്‍സര്‍ ഏരിയ പൂര്‍ണമായും ഉപയോഗിച്ച് സെക്കന്‍ഡില്‍ 24 ഫ്രെയിം വീതമുള്ള 6 കെ വിഡിയോ റെക്കോഡിങ് അതിവേഗം ചെയ്തുതരും. മികവ് ചോരാത്ത HEVC (ഹൈ എഫിഷ്യൻസി വിഡിയോ കോഡിങ്-H.265) വിഡിയോ നിലവാരത്തിൽ കംപ്രസ് ചെയ്താണ് ശേഖരിക്കുക. ഇനി സെക്കന്‍ഡില്‍ 30 ഫ്രെയിം വീതം വേണമെങ്കില്‍ സെന്‍സര്‍ ഏരിയ കുറച്ച് ​െറസലൂഷന്‍ 5.4 കെ ആയി കുറയും. സെക്കന്‍ഡില്‍ 30 ഫ്രെയിം വീതം 5.9 കെ റെക്കോഡ്​ (16:9 അനുപാതത്തില്‍), 60 ഫ്രെയിം വീതം 10 ബിറ്റ് 4കെ/സി4കെ റെക്കോഡിങ് ശേഷിയുമുണ്ട്. സെക്കന്‍ഡില്‍ 60 ഫ്രെയിം വീതം ഫോര്‍കെ വിഡിയോ വേണമെങ്കില്‍ സെന്‍സര്‍ ഏരിയ കുറഞ്ഞ് സൂപ്പര്‍ 35 എം.എം ആകും.

ഇനി സെക്കന്‍ഡില്‍ 120 ഫ്രെയിം വീതം ഫുള്‍ എച്ച്.ഡി 1080പി വിഡിയോ വേണമെങ്കില്‍ ഫുള്‍ ഫ്രെയിമോ സൂപ്പര്‍ 35 എം.എം ഏരിയയോ തെരഞ്ഞെടുക്കാം. പടമെടുക്കുമ്പോള്‍ കാമറ വിറച്ചാലും മിഴിവ് കുറയാതിരിക്കാന്‍ 5 ആക്സിസ് ബോഡി ഇമേജ് സ്​റ്റെബിലൈസര്‍, 2 ആക്സിസ് ഒപ്റ്റിക്കല്‍ ഇമേജ് സ്​റ്റെബിലൈസേഷന്‍ സംവിധാനമുണ്ട്. സെപ്റ്റംബര്‍ അവസാനം വിപണിയില്‍ എത്തും. ബോഡിക്ക് മാത്രം 4000 ഡോളറാണ് (ഏകദേശം 2.90 ലക്ഷം രൂപ) വില. പാനസോണിക്, ലെയിക, സിഗ്മ എന്നിവയുടെ എല്‍ മൗണ്ട് ലെന്‍സുകള്‍ ഇതിനൊപ്പം ഉപയോഗിക്കാം.

Tags:    
News Summary - panasonic lumix dc-s1h -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.