ജൊഹാനസ്ബർഗ്: ഫുട്ബാളിലെ സർക്കാർ ഇടപെടലിെൻറ പേരിൽ ഏർപ്പെടുത്തിയ വിലക്ക് ഫിഫ പിൻവലിച്ചു. സുഡാൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന മുഅ്തസിം ഗഫാറിനെ തൽസ്ഥാനത്ത് വീണ്ടും നിയോഗിച്ചതോടെയാണ് ഫിഫ വിലക്ക് പിൻവലിക്കുന്നതായി അറിയിച്ചത്. അബ്ദുൽ റഹ്മാൻ അൽകാതിമിനെ പൊലീസ് ഇടപെടലിലൂെട അസോസിയേഷൻ പ്രസിഡൻറാക്കിയതു കാരണമാണ് ഫിഫ സുഡാനെതിരെ വിലക്ക് ചുമത്തിയത്. വിലക്ക് പിൻവലിച്ചതോടെ ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പിലും ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗിലും സുഡാനിൽനിന്നുള്ള ക്ലബുകൾക്ക് പെങ്കടുക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.