തൃശൂർ: എഫ്.സി.െഎ ഗോഡൗണുകളിൽ നിന്ന് താലൂക്ക് ഡിപ്പോകളിലേക്കും അവിടെനിന്ന് കടകളിലേക്കും റേഷൻ സാധനങ്ങൾ എത്തിക്ക ുന്നതിന് കുറ്റമറ്റ കടത്ത് കരാറിനായി സർക്കാറിന് മേൽ സമർദം. കരാർ ബിനാമികൾക്ക് നൽകിയതിനെ തുടർന്ന് റേഷൻ വിതരണം അവതാളത്തിലായ സാഹചര്യത്തിലാണ് പുനർ കരാർ നടപടി കുറ്റമറ്റതാക്കാൻ സമർദമേറുന്നത്. ഗതാഗത കരാർ കോടതി കയറിയതിന് പിന്നാലെ ആദായനികുതി വകുപ്പ് കൂടി ഇടപെട്ടതോടെ കാര്യങ്ങൾ കൈവിടുന്ന സാഹചര്യമാണ്. തൃശൂർ ജില്ലയിലും പാലക്കാട് ജില്ലയിലെ ഷൊർണൂർ, പട്ടാമ്പി താലൂക്കുകളിലും ബിനാമികളെ കുത്തിത്തിരുകി വാതിൽപ്പടി താൽക്കാലിക വിതരണം പിടിച്ചെടുത്തവർക്ക് രണ്ട് മാസമായി വിതരണം ചെയ്ത പണം ലഭിച്ചിട്ടില്ല. എന്നിട്ടും പുനർ കരാറിന് തീവ്രശ്രമമാണ് നടക്കുന്നത്. റദ്ദാക്കിയ കരാർ നേരത്തെ പുറത്താക്കിയ അഞ്ച് ബിനാമികൾക്ക് തന്നെയാണ് താൽക്കാലികമായി നൽകിയത്. ഇവർക്ക് വിതരണം നടത്തിയതിനുള്ള തുക അന്വേഷണ റിപ്പോർട്ട് വന്നശേഷമേ നൽകാവൂ എന്നാണ് ആദായനികുതി വകുപ്പിൻെറ നിർദേശം. ഈ നിർദേശം സപ്ലൈകോ പാലിച്ചതോടെ ജൂൺ മുതൽ എഫ്.സി.ഐ, മില്ലുകൾ എന്നിവിടങ്ങളിൽനിന്ന് ചരക്കെടുക്കാത്തതിനും റേഷൻകടകളിൽ വിതരണം നടത്തിയതിനുമുള്ള 10 കോടി രൂപയോളം ലഭിക്കാത്ത സാഹചര്യമാണ്. ഇക്കാര്യത്തിൽ ഇടപെടാൻ വകുപ്പിനും താൽപര്യമില്ല. എന്നാൽ, കയറ്റിറക്ക് തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം അടയ്ക്കണമെന്ന അപേക്ഷ പരിഗണിച്ചിട്ടുണ്ട്. വകുപ്പ് അഭിഭാഷകൻെറ ഉപദേശത്തിന് പിന്നാലെയാണ് വിഹിതം അടയ്ക്കാൻ ധാരണയായത്. പ്രശ്നങ്ങൾ അവസാനിച്ച് കരാർ പണം കിട്ടുേമ്പാൾ തിരിച്ചുനൽകുമെന്ന ഉപാധിയോടെയാണ് നൽകിയിരിക്കുന്നത്. വിതരണം നടത്തില്ലെന്ന ഭീഷണി ഉയർത്തി പണം ലഭിക്കുന്നതിനുള്ള ശ്രമം വിതരണക്കാർ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.