കുതിരാനില്‍ ദേശീയപാതക്കായി പാറ തുരന്ന് തുടങ്ങി

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാത കുതിരാനില്‍ ദേശീയപാത നിര്‍മിക്കാനായി പാറ തുരന്ന് തുടങ്ങി. ആറുവരിപ്പാത വികസനത്തിന്‍െറ ഭാഗമായി ഇരുമ്പ് പാലത്തിന്‍െറ ഭാഗത്ത് നിന്നാണ് പാറ തുരക്കല്‍ ആരംഭിച്ചത്. ഇതിനായി ബൂമറുപയോഗിച്ചാണ് പണി നടത്തുന്നത്. സംസ്ഥാനത്തെ ആദ്യ ഇരട്ടക്കുഴല്‍ തുരങ്കപ്പാതയാണിത്. പാറ പൊടിച്ച് കുത്തനെയുള്ള പ്രതലമായി ഒരുക്കി ബൂമറിന്‍െറ മുന്‍ ഭാഗത്തുള്ള റാഡുകളുപയോഗിച്ച് പാറയില്‍ രണ്ട് മീറ്റര്‍ താഴ്ചയില്‍ ചെറിയ കുഴികള്‍ നിര്‍മിക്കും. രണ്ട് മണിക്കൂറില്‍ 90 കുഴികള്‍ നിര്‍മിച്ച് ഇതില്‍ മരുന്ന് നിറച്ച് പാറ പൊട്ടിച്ചുനീക്കും. പത്ത് മീറ്റര്‍ ഉയരവും 14 മീറ്റര്‍ വീതിയുമുള്ള തുരങ്കങ്ങള്‍ക്ക് 915 മീറ്റര്‍ നീളമുണ്ടാകും. രണ്ട് ഘട്ടമായാണ് പണി പൂര്‍ത്തീകരിക്കുക. തുരങ്കത്തിന്‍െറ മറ്റൊരു ഭാഗമായ വഴുക്കപ്പാറയില്‍ തുരങ്കനിര്‍മാണത്തിന് മുന്നോടിയായുള്ള പ്രാരംഭ ജോലികള്‍ നടക്കുന്നുണ്ട്. ഈ ഭാഗത്ത് പാറ തുരക്കാനായി മറ്റൊരു ബൂമറും എത്തിക്കാനാണ് അധികൃതരുടെ നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.