എടപ്പാള്‍: പാര്‍ട്ടി സ്ത്രീകളെ അവഗണിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് സി. ധനലക്ഷ്മി ജനാര്‍ദനന്‍ പാര്‍ട്ടി ഭാരവാഹിത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. തവനൂര്‍ നിയോജക മണ്ഡലത്തില്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കാത്തതാണ് ധനലക്ഷ്മിയുടെ രാജിക്ക് കാരണമെന്നാണ് സൂചന. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞ ദിവസം നല്‍കിയതായി ധനക്ഷ്മി ജനാര്‍ദനന്‍ പറഞ്ഞു. ഭാവി പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും പല രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ചര്‍ച്ചകള്‍ക്ക് വന്നതായും അവര്‍ പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തവനൂര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന ധനലക്ഷ്മി ജനാര്‍ദനന്‍ 1990 മുതല്‍ ബി.ജെ.പിയില്‍ സജീവമായിരുന്നു. മഹിള മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്‍റായി രണ്ട് തവണയും ബി.ജെ.പിയുടെ ജില്ലാ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എക്സ് സര്‍വിസ് ലീഗ് പൊന്നാനി ബ്ളോക് മഹിള വിങ് സെക്രട്ടറി കൂടിയാണ് ധനലക്ഷ്മി. സ്വജന പക്ഷപാതവും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകളെ അവഗണിച്ച സമീപനവുമാണ് രാജിക്ക് കാരണമെന്നാണ് നേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.