കഠ്​വ സംഭവത്തിൽ പ്രതിഷേധിച്ച്​ എസ്​.ഡി.​പി.​െഎ റാലി

കോഴിക്കോട്: കഠ്വ സംഭവത്തിൽ ആർ.എസ്.എസ് പൈശാചികതക്കെതിരെയും സോഷ്യല്‍ മീഡിയ ഹര്‍ത്താലി​െൻറ മറവിലുള്ള പൊലീസ് വേട്ടയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ നഗരത്തിൽ പ്രതിഷേധ റാലി നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തി​െൻറ ഭാഗമായാണ് ആയിരങ്ങളെ പെങ്കടുപ്പിച്ച് കോഴിക്കോട്ട് റാലി സംഘടിപ്പിച്ചത്. വൈകീട്ട് 4.30ന് കോർപറേഷൻ സ്‌റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി മുതലക്കുളം മൈതാനിക്ക് സമീപം സമാപിച്ചു. തുടർന്ന് നടന്ന സമാപന ചടങ്ങ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. കഠ്വ സംഭവത്തിലെ ജനകീയ പ്രതിഷേധങ്ങളെ ഇല്ലാതാക്കുന്ന സമീപനത്തെ എന്തു വില കൊടുത്തും ചെറുക്കുമെന്നും ഹർത്താലി​െൻറ മറവിലുള്ള പൊലീസ് വേട്ട അവസാനിപ്പിക്കണമെന്നും അജ്മല്‍ ഇസ്മായില്‍ പറഞ്ഞു. ജനാധിപത്യ മാർഗത്തിൽ പ്രതിഷേധ പരിപാടികൾ നടത്തുേമ്പാൾ ഒരു വിഭാഗത്തോട് മാത്രം എതിർപ്പുണ്ടാകുന്നത് ശരിയല്ല. ആര്‍.എസ്.എസിനെ മാത്രം വിമര്‍ശിച്ച് നടത്തിയ പ്രകടനങ്ങളുടെ പേരില്‍ പലയിടത്തും 153ാം വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നു. ഹർത്താലിനിടെ താനൂരില്‍ ആക്രമിക്കപ്പെട്ട സ്ഥാപനങ്ങളെ മതം നോക്കി വേര്‍തിരിച്ചത് മന്ത്രി ജലീലി​െൻറ നേതൃത്വത്തിലാണ്. അതാണ് യഥാർഥ വർഗീയത. ആർ.എസ്.എസിനെതിരെയും ഭരണകൂട ഭീകരതക്കെതിരെയും തെരുവുകളില്‍ ശക്തമായ പ്രതിഷേധം തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നജീബ് അത്തോളി സ്വാഗതവും സെക്രട്ടറി സലീം കാരാടി നന്ദിയും പറഞ്ഞു. പൊതുപരിപാടികൾക്ക് നഗരത്തിൽ നിയന്ത്രണം നിലനിൽക്കുന്നുണ്ടെന്നും എസ്.ഡി.പി.െഎയുെട പ്രതിഷേധ റാലിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം, റാലി കാരണം നഗരത്തിൽ ചിലയിടങ്ങളിൽ ഗതാഗത തടസ്സമുണ്ടായി. മാവൂർറോഡ്, പാവമണി, ബാങ്ക് റോഡ്, കണ്ണൂർ റോഡ് എന്നിവിടങ്ങളിലെല്ലാം ഒരു മണിക്കൂറോളം ഗതാഗത കുരുക്കുണ്ടായി. ചില ഭാഗങ്ങളിൽ പൊലീസ് വാഹനങ്ങളെ വഴി തിരിച്ചുവിട്ടു. റാലിയോടനുബന്ധിച്ച് നഗരത്തിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.