* ബത്തേരി സെൻറ് മേരീസ് കോളജ് ഒാവറോൾ ചാമ്പ്യന്മാർ മുട്ടിൽ: 'കൊയ്തൊഴിഞ്ഞ പാടത്തെ' ഉത്സവം ഗംഭീരമായി ആഘോഷിച്ച് കലാകൗമാരം. ഫെബ്രുവരി 12ന് സ്റ്റേജിതര മത്സരങ്ങളോടെ തുടങ്ങിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി എഫ് സോൺ കലോത്സവത്തിന് വ്യാഴാഴ്ച രാത്രിയോടെ കൊടിയിറങ്ങി. ബുധൻ, വ്യാഴം ദിവസങ്ങളിലായി മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിനു സമീപത്തെ പാടത്ത് തയാറാക്കിയ രണ്ടു വേദികളിലായാണ് സ്റ്റേജ് മത്സരങ്ങൾ നടന്നത്. ഇഞ്ചോടിഞ്ച് മത്സരം നടന്ന കലാേപാരാട്ടത്തിൽ 72 ഇനങ്ങളിലായി 257 പോയൻറുമായി തുടർച്ചയായി രണ്ടാം തവണയും ബത്തേരി സെൻറ് മേരീസ് കോളജ് ഒാവറോൾ ചാമ്പ്യന്മാരായി. അവസാന നിമിഷംവരെ ബത്തേരി സെൻറ് മേരീസ് കോളജിന് ഒപ്പത്തിനൊപ്പം പോരാടിയ മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിനാണ് രണ്ടാം സ്ഥാനം. 252 പോയൻറ് നേടിയാണ് കോളജ് റണ്ണേഴ്സപ്പായത്. മുട്ടിൽ ഡബ്ല്യു.എം.ഒ േകാളജും സെൻറ് മേരീസ് കോളജ് ബത്തേരിയും തമ്മിലുള്ള വാശിയേറി മത്സരത്തിൽ സമാപന ദിവസമായ വ്യാഴാഴ്ച രാത്രിയിലെ മത്സരങ്ങളാണ് കിരീട ജേതാക്കളെ നിർണയിച്ചത്. 104 പോയൻറുമായി പുൽപള്ളി പഴശ്ശിരാജ കോളജിനാണ് മൂന്നാം സ്ഥാനം. ബത്തേരി ഡോൺബോസ്കോ കോളജ് 65 പോയൻറുമായി നാലാം സ്ഥാനം നേടി. ----------------------------------------------------------------------------- ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍ മാനന്തവാടി: ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വടകര സ്വദേശിയായ ചൂട്ടക്കടവ് ചെറുപുഴയിൽ താമസിക്കുന്ന ഒതയോത്ത് മീത്തല്‍ സജീഷിനെയാണ് (39) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. 14 കാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പോക്‌സോ, എസ്.സി എസ്.ടി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് സംഭവം. കൂലിപ്പണിക്കാരനായ സജീഷ് ആദിവാസി കോളനിക്കുസമീപം പണിയെടുക്കുന്നതിനിടെ പരിസരത്തുണ്ടായിരുന്ന പെണ്‍കുട്ടിേയാട് മോശമായി പെരുമാറിയെന്നാണ് പരാതി. വടകര സ്വദേശിയായ സജീഷ് കുറേ കാലങ്ങളായി മാനന്തവാടി എരുമത്തെരുവിലാണ് താമസിച്ചിരുന്നത്. പിന്നീട്, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ചൂട്ടക്കടവ് ചെറുപുഴയില്‍ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. THUWDL35 സജീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.