* വൈദ്യുതി ലഭ്യമാക്കിയെന്ന് കെ.എസ്.ഇ.ബി സേവന വിഭാഗത്തിെൻറ തെറ്റായ സന്ദേശം തൊടുപുഴ: നഗരപരിസരത്തെ കൈതക്കോട് ഭാഗത്ത് വൈദ്യുതി ഇല്ലാതായിട്ട് രണ്ടുദിവസം. ഞായറാഴ്ച പകല്‍ ഔദ്യോഗികമായി അറിയിപ്പ് നല്‍കി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. വൈകീട്ട് മഴയും ശക്തമായ കാറ്റുമുണ്ടായതോടെ ലൈന്‍ തകരാറിലായി. തുടർന്ന് വൈകീട്ട് അഞ്ചിന് പോയ വൈദ്യുതി രാത്രി എട്ടോടെ 10 മിനിറ്റ് നേരത്തേക്ക് എത്തി. ശേഷം വിച്ഛേദിക്കപ്പെട്ട വൈദ്യുതി തിങ്കളാഴ്ച രാത്രിയും എത്തിയില്ല. നാട്ടുകാര്‍ പലതവണ വിളിച്ചിട്ടും ശരിയാക്കാമെന്ന് പറയുന്നതല്ലാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയോ വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം താളംതെറ്റി. ഞായറാഴ്ച രാത്രി വൈദ്യുതി എത്താത്തതിനെ തുടര്‍ന്ന് തൊടുപുഴ കെ.എസ്.ഇ.ബി സെക്ഷന്‍ ഒന്നിലെ 04862 222550 എന്ന നമ്പറില്‍ വിളിച്ച് പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറുകളോളം എന്‍ഗേജ്ഡ് ആയിരുന്നു. തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ സൗജന്യ സേവന നമ്പറായ 1912ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ചയേ വൈദ്യുതി ലഭിക്കൂ എന്നായിരുന്നു മറുപടി. എന്നാൽ, തിങ്കളാഴ്ച പകലോ രാത്രിയിലോ വൈദ്യുതി എത്തിയില്ല. ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് ആറോടെ 23113341651 നമ്പര്‍ പരാതി പരിഹരിച്ചെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെന്നും ഉപഭോക്താവിെൻറ മൊബൈലിലേക്ക് സന്ദേശവുമെത്തി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാതെയാണ് പ്രശ്‌നം പരിഹരിച്ചെന്ന തെറ്റായ വിവരം നല്‍കിയത്. ഡി.എം.ഒയുടെ വാഹനത്തിെൻറ ചില്ല് തകർത്തു തൊടുപുഴ: ആശുപത്രി മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ജില്ല മെഡിക്കൽ ഒാഫിസറുടെ വാഹനം മോഷണക്കേസുകളിലെ പ്രതി കേടുപാട് വരുത്തി. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ജില്ല മെഡിക്കൽ ഓഫിസർ ഡോ. രാധാമണിയുടെ ഔദ്യോഗിക വാഹനമാണ് കേടുവരുത്തിയത്. തൊടുപുഴ ജില്ല ആശുപത്രി മുറ്റത്താണ് പാർക്ക് ചെയ്തിരുന്നത്. മതിൽചാടി അകത്തുകടന്ന അക്രമി വാഹനത്തിെൻറ ചില്ലുകൾ തകർക്കുകയായിരുന്നു. സംഭവത്തിൽ കാരിക്കോട് സ്വദേശി ബിജുവിനെതിരെ ആശുപത്രി സൂപ്രണ്ട് തൊടുപുഴ പൊലീസിൽ പരാതി നൽകി. രണ്ടുദിവസം മുമ്പ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അപമര്യാദയായി പെരുമാറിയ ഇയാളെ ആശുപത്രിയിൽനിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വാഹനം തകർത്തതിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. നിരവധി വാഹന മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ചെറുതോണി: കേരള വിധവ ഫെഡറേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വിധവകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക, ജോലിസംവരണം ഉറപ്പാക്കുക, ആശ്രിത നിയമനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. രക്ഷാധികാരി കെ.കെ. ബാബു സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അനുഷ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിലോമിന ജോർജ്, രാജമ്മ ജോസഫ്, ഫിലോമിന ബേബി, ശാരദ കുഞ്ഞൻ, ചിന്നമ്മ ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.