പത്തനംതിട്ടയിലെ മേരിമാർ ഒന്നിക്കുന്നു, 31ന്​

പത്തനംതിട്ട: പത്തനംതിട്ട മേരിമാത ഫൊറോന ഇടവകയിൽ എത്ര മേരിമാരുണ്ടാകുമെന്ന് 31ന് അറിയാം. അന്നാണ് മേരിമാരുെട സംഗമം. ഇടവക തിരുനാളിനോട് അനുബന്ധിച്ചാണ് മേരിമാർ സമ്മേളിക്കുന്നത്. 35ഒാളം മേരിമാർ ഉണ്ടാകുമെന്നാണ് സംഘാടകർ പറയുന്നത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. തിരുനാളിന് 31ന് വൈകീട്ട് 6.15ന് കൊടിയേറും. അഞ്ചുവരെയാണ് തിരുന്നാൾ ആഘോഷിക്കുന്നതെന്ന് വികാരി ജോർജ് ആലുങ്കൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 6.30ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ സന്ദേശം നൽകും. തുടർന്ന് േമരി സംഗമം. മൂന്നിന് വൈകീട്ട് 6.15ന് ടൗൺ പ്രദക്ഷിണം. നാലിന് വൈകീട്ട് 4.30ന് ഫാ. ടോം ഉഴുന്നാലിന് സ്വീകരണം. പി.ആർ.ഒ ജയിംസ് കുഴിക്കാട്ട്, സിജു പൈമ്പിള്ളിൽ, ജസ്റ്റിൻ പാലത്ര, റിച്ചൻ കല്ലറക്കൽ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.