അഗളി: അട്ടപ്പാടി ചുരം വഴിയുള്ള ഗതാഗതം ഡിസംബര്‍ 26ന് രാവിലെ ആറ് മുതല്‍ 31ന് വൈകീട്ട് ആറുവരെ പൂര്‍ണമായും നിരോധിച്ചതായി ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് -ചിന്നതടാകം റോഡ് നവീകരണ ഭാഗമായി അട്ടപ്പാടി ചുരം ഒമ്പതാം വളവില്‍ ഇന്റര്‍ലോക്കിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്.
ഈ ദിവസങ്ങളില്‍ ആംബുലന്‍സ്, പൊലീസ്, ഫയര്‍ഫോഴ്സ് വാഹനങ്ങൾ എന്നിവ മാത്രമേ ഇതുവഴി അനുവദിക്കൂ. മണ്ണാര്‍ക്കാട് മുതല്‍ ഒമ്പതാം വളവിന് സമീപം വരെ കെ.എസ്.ആര്.ടി.സിയും ഒമ്പതാം വളവിന് ശേഷം പത്താം വളവ് മുതല്‍ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഓരോ മണിക്കൂര്‍ ഇടവേളകളില്‍ സര്‍വിസ് നടത്തും.
റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.