കണ്ണൂർ: മിനിസ്റ്റീരിയൽ ജീവനക്കാരനെ സസ്പെൻഡ്ചെയ്തതിനെതിരെ മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയൻ ആസ്ഥാനത്ത് ജീവനക്കാരുടെ മിന്നൽപ്രതിഷേധം. പൊലീസ് സേനയുടെ ചരിത്രത്തിൽ അപൂർവമായി നടന്ന പ്രതിഷേധത്തിെൻറ ഭാഗമായി വെള്ളിയാഴ്ച ഒാഫിസിലെത്തിയ ജീവനക്കാർ ഒന്നടങ്കം ഹാജർ ബുക്കിൽ ഒപ്പുവെക്കാൻ തയാറായില്ല. സസ്പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്നായിരുന്നു ആവശ്യം.
മിന്നൽ പ്രതിഷേധത്തിനൊടുവിൽ ജീവനക്കാരനെതിരായ സസ്പെൻഷൻ നടപടി അധികൃതർ പിൻവലിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ജീവനക്കാരുടെ സംഘടനാപ്രതിനിധികൾ കെ.എ.പി ആസ്ഥാനത്തെത്തി നടത്തിയ ചർച്ചയിലാണ് സസ്പെൻഷൻ പിൻവലിക്കാമെന്ന് കമാൻഡൻറ് സഞ്ജയ്കുമാർ ഗുരുഡിൻ ഉറപ്പു നൽകിയത്. പൊലീസുകാരെൻറ ശൂന്യവേതനാവധി നീട്ടിനൽകുന്നതു സംബന്ധിച്ച വിഷയത്തിൽ വീഴ്ചപറ്റിയെന്ന് കാണിച്ച് മിനിസ്റ്റീരിയൽ ജീവനക്കാരനെ കമാൻഡൻറ് കഴിഞ്ഞദിവസമാണ് സസ്പെൻഡ്ചെയ്തത്.
കമാൻഡൻറിെൻറ ഇടപെടലുകെള തുടർന്നുണ്ടായ വീഴ്ചക്ക് ജീവനക്കാരനെ ബലിയാടാക്കിയതാണ് ജീവനക്കാരനെ ചൊടിപ്പിച്ചത്. പത്തുവർഷമായി ശൂന്യവേതനാവധിയിൽ തുടരുന്ന പൊലീസുകാരൻ അവധി ദീർഘിപ്പിച്ച് ലഭിക്കുന്നതിന് നൽകിയ അപേക്ഷ കമാൻഡൻറിെൻറ നിർദേശപ്രകാരം തള്ളിയിരുന്നു. അപേക്ഷ തള്ളുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് ഫയൽ കൈകാര്യംചെയ്ത ജീവനക്കാരൻ ഉണർത്തിയെങ്കിലൂം കമാൻഡൻറ് പരിഗണിച്ചില്ല. ഒടുവിൽ പൊലീസുകാരൻ കോടതിയെ സമീപിച്ച് ശൂന്യവേതനാവധി നീട്ടിവാങ്ങി. ഇതുസംബന്ധിച്ചുള്ള നടപടികൾ വകുപ്പുതലത്തിൽ ചർച്ചയായതോടെ വീഴ്ചയുടെ ഉത്തരവാദിത്തം ജീവനക്കാരെൻറ തലയിലിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.