അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റും ബൈ​ക്കും

ട​യ​റു​ക​ൾ പൊ​ട്ടി​ നി​യ​ന്ത്ര​ണം​ വി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ക​രു​വാ​ര​കു​ണ്ട്: ട​യ​റു​ക​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്. കേ​മ്പി​ൻ​കു​ന്നി​ലെ ഒ.​എം. മു​സ്ത​ഫ ത​ങ്ങ​ൾ, ത​രി​ശി​ലെ കെ.​പി. നി​ഷാ​ദ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ കേ​ര​ള ചീ​നി​പ്പാ​ട​ത്താ​ണ് അ​പ​ക​ടം. കാ​ളി​കാ​വി​ൽ​നി​ന്ന് ക​രു​വാ​ര​കു​ണ്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന എ​ട​വ​ണ്ണ സ്വ​ദേ​ശി​യു​ടെ കാ​റി​െൻറ ട​യ​റു​ക​ളാ​ണ് പൊ​ട്ടി​യ​ത്.

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ എ​തി​രെ വ​ന്ന ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - tyre damaged and hit bike two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.