മിനിഗുഡ്‌ഡ് വാഹനം മറിഞ്ഞ് യുവാവ് മരിച്ചു

മണ്ണഞ്ചേരി: . ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പനച്ചിക്കൽ വീട്ടിൽ ബനഡിക്ടിന്റെ മകൻ ജോൺ ബോസ്കോയാണ് മരിച്ചത്. ബുധനാഴ്​ച രാവിലെ ഒമ്പതോടെ മെറ്റൽ പൊടിയുമായി പാതിരപ്പള്ളി ബണ്ട് റോഡിലെത്തി ചരക്ക് ഇറക്കിയ ശേഷം വാഹനം വൃത്തിയാക്കുമ്പോൾ തനിയെ മുന്നോട്ടു നീങ്ങിയ വാഹനം നിയന്ത്രിക്കുന്നതിനിടെ സമീപത്തെ കുറ്റിയിൽ തട്ടി വീണ ജോൺ ബോസ്ക്കോയുടെ ദേഹത്തേക്ക് വാഹനം മറിയുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മറിയാമ്മ. സഹോദരങ്ങൾ: ആന്റണി, റോബർട്ട്. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം വ്യാഴാഴ്​ച. apd accident john bosco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.