റൂറൽ ജില്ല പൊലീസ് ആസ്ഥാന മന്ദിര ശിലാസ്ഥാപനം ഇന്ന്

ആലുവ: റൂറൽ ജില്ല പൊലീസ് പുതിയ ആസ്ഥാന മന്ദിര ശിലാസ്ഥാപനം വ്യാഴാഴ്ച നടക്കും. ജില്ല പരിശീലന കേന്ദ്രവും ഉൾപ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർവഹിക്കും. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. ജനപ്രതിനിധികളെ ആരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. മാത്രമല്ല, തിരക്കൊഴിവാക്കാൻ ക്ഷണക്കത്തിൽ ശിലാസ്ഥാപനത്തിന്റെ സമയവും കാണിച്ചിട്ടില്ല. തൃശൂരിൽ വ്യാഴാഴ്​ച നടക്കുന്ന എസ്.ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത് ഡി.ജി.പി മടങ്ങുമ്പോൾ ആലുവയിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനാൽ കാര്യപരിപാടി സംബന്ധിച്ച് അന്തിമരൂപമായിട്ടില്ല. പരിപാടി നടക്കുമോയെന്നത് സംബന്ധിച്ച് പൊലീസുകാർക്കിടയിൽ അവസാന നിമിഷവും ആശയക്കുഴപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.