കേന്ദ്ര ബജറ്റ് രാജ്യതാൽപര്യത്തിന് വിരുദ്ധം -കെ.പി. രാജേന്ദ്രൻ

കൊച്ചി: കേന്ദ്ര ബജറ്റ് ജനവിരുദ്ധവും രാജ്യതാൽപര്യത്തിന് വിരുദ്ധവുമാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. ബജറ്റിനെതിരെ എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, മുൻ എം.എൽ.എ ബാബുപോൾ, കമല സദാനന്ദൻ, എലിസബത്ത് അസീസി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.