ഹയര്‍സെക്കൻഡറി ട്രാന്‍സ്ഫര്‍; അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സർക്കാര്‍ ഹയർ സെക്കന്ററി സ്കൂള്‍ അധ്യാപകരുടെ 2025-26-ലെ ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അന്തിമ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ പ്രക്രിയയുടെ വിശദാംശങ്ങൾ www.dhsetransfer.kerala.gov.in പോർട്ടലിൽ ലഭ്യമാണ് . ഈ വർഷം ആദ്യമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ ട്രാൻഫർ പ്രക്രിയ മെയ് 31 നു മുമ്പ് പൂർത്തിയാക്കും എന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു .

8202 അപേക്ഷകളാണ് ജനറല്‍ ട്രാന്‍സ്ഫറിനായി ഈ വര്‍ഷം ലഭിച്ചത്. ഇതില്‍ 4979 അധ്യാപകര്‍ക്ക് മറ്റു സ്കൂളുകളിലേക്കും 3223 അധ്യാപകര്‍ക്ക് അവര്‍ നിലവില്‍ ജോലി ചെയ്യുന്ന സ്കൂളുകളിലേയ്ക്കും പ്രൊവിഷണല്‍ ലിസ്റ്റ് പ്രകാരം ട്രാന്‍സ്ഫര്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3552 അധ്യാപകര്‍ക്ക് അവരുടെ ഒന്നാമത്തെ ചോയ്സും 798 അധ്യാപകര്‍ക്ക് രണ്ടാമത്തെ ചോയ്സും ലഭിച്ചിട്ടുണ്ട്. 470 അധ്യാപകര്‍ക്ക് മൂന്നാമത്തെയും 321 അധ്യാപകര്‍ക്ക് നാലാമത്തേയും ചോയ്സുകള്‍ ലഭിച്ചു.

Tags:    
News Summary - Higher Secondary Transfer; Final list published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.