കണ്ണൂരിൽ കോൺഗ്രസി​ന്​ ധാർമിക വിജയം; സി.പി.എമ്മി​േൻറത്​ രാഷ്​ട്രീയ അവസരവാദം – സുധീരൻ

തിരുവനന്തപുരം:  സ്ഥാനങ്ങൾകൊടുത്ത് വിമതനെ കൂടെക്കൂെട്ടണ്ട എന്ന കണ്ണൂരിലെ കോൺഗ്രസ് നേതൃത്വത്തിെൻറ തീരുമാനത്തെ പിന്തുണച്ച് െക.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ.  ചെറിയ വിട്ടുവീഴ്ചയോ വിമതർക്ക് സ്ഥാനങ്ങൾ നൽകുകയോ ചെയ്തിരുന്നെങ്കിൽ കണ്ണൂർ കോർപറേഷനിൽ ഉൾെപ്പടെ പല തദ്ദേശ സ്ഥാപനങ്ങളിലും കോൺഗ്രസിന് അധികാരത്തിൽ എത്താമായിരുന്നു. അവസരവാദികളായ വിമതരെ കൂട്ടുപിടിച്ച് അധികാരത്തിൽ എത്തിയാൽ തദ്ദേശ സ്ഥാപനങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കാനാവില്ല. താൽക്കാലിക നഷ്ടങ്ങൾ ഉണ്ടാവുമെങ്കിലും ഇത് കോൺഗ്രസിെൻറ  ധർമികമായ വിജയമാണെന്നും വി.എം സുധീരൻ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് ഇന്ദിരാഗാന്ധി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ സി.പി.എമ്മിേൻറത് രാഷ്ട്രീയ അവസരവാദമാണെന്നും സുധീരൻ കുറ്റപ്പെടുത്തി.

കണ്ണൂരിലെ സാഹചര്യം പരിശോധിക്കുന്നതിനായി കെ.പി.സി.സി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പാർട്ടിയുടെ നിലപാട് തന്നെയാണ് സമിതിയും ഉയർത്തിപ്പിടിച്ചതെന്നും സുധീരൻ പറഞ്ഞു.

പി.കെ രാഗേഷ് സി.പി.എമ്മിെൻറ കൈയിലെ കരുവായി
 
കോൺഗ്രസിൽ ആഭ്യന്തരകലഹമുണ്ടാക്കാനുള്ള സി.പി.എമ്മിെൻറ ശ്രമങ്ങളെ കോൺഗ്രസ് വിമതനായ പി.കെ രാഗേഷ് സഹായിച്ചെന്നും സുധീരൻ കുറ്റപ്പെടുത്തി. കോൺഗ്രസ് വികാരമുള്ള വ്യക്തിയായിരുന്നെങ്കിൽ പി.കെ രാഗേഷ് യു.ഡി.എഫിെൻറ മേയർ സ്ഥാനാർഥിക്ക് വോട്ടു ചെയ്യുമായിരുന്നു. നടപ്പിലാക്കാനാവാത്ത കാര്യങ്ങൾ പറഞ്ഞ് സി.പി.എമ്മിനെ സഹായിക്കുന്ന നിലപാടാണ് പികെ രാഗേഷ് കൈെക്കാണ്ടതെന്നും സുധീരൻ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.