സോനം വാങ്ചുക്

സോ​നം വാ​ങ്ചു​കിനെ മോചിപ്പിക്കാതെ കേന്ദ്രവുമായി ചർച്ചയില്ലെന്ന് കാ​ർ​ഗി​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സ്; ‘വാ​ങ്ചു​ക്കിനെതിരായ ആരോപണം ആരും വിശ്വസിക്കില്ല’

ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട സമവായ ചർച്ചക്കുള്ള ശ്രമങ്ങൾ പുരോഗമിക്കവെ നിലപാട് കടുപ്പിച്ച് കാ​ർ​ഗി​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സ് (കെ.​ഡി.​എ). അറസ്റ്റിലായ ല​ഡാ​ക്ക് സമര നേതാവും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ-പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നുമായ സോ​നം വാ​ങ്ചു​ക്കിനെ മോചിപ്പിക്കാതെ കേന്ദ്ര സർക്കാരുമായി ഒരുതരത്തിലുള്ള ചർച്ചയില്ലെന്ന് കെ.​ഡി.​എ കോ ചെയർമാൻ അസർ കർബലായി വ്യക്തമാക്കി.

സോനം വാങ്ചുകിനെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി ജയിലിൽ അടച്ചതിൽ കടുത്ത പ്രതിഷേധമുണ്ട്. ആരും വിശ്വസിക്കാത്ത ആരോപണങ്ങളാണിത്. കേന്ദ്ര സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറാകണമെന്നും കർബലായി ചൂണ്ടിക്കാട്ടി.

ലഡാക്കിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികനടക്കം നാലു പേരാണ് കൊല്ലപ്പെട്ടത്. ലഡാക്ക് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അസർ കർബലായി ആവശ്യപ്പെട്ടു.

സെപ്റ്റംബർ 26ന് ലഡാക്കിലെ വീട്ടിൽ നിന്ന് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് സോ​നം വാ​ങ്ചു​ക് കഴിഞ്ഞ ആറു ദിവസമായി രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരും പ്രക്ഷോഭകരും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു.

ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് സോ​നം വാ​ങ്ചു​ക് നി​രാ​ഹാ​ര സ​മ​രം ന​യി​ച്ചത്. ലേ ​അ​പ്പ​ക്സ് ബോ​ഡി (എ​ൽ.​എ.​ബി) കാ​ർ​ഗി​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സ് (കെ.​ഡി.​എ) എ​ന്നീ കൂ​ട്ടാ​യ്മ​ക​ൾ സം​യു​ക്ത​മാ​യി സം​സ്ഥാ​ന പ​ദ​വി​ക്കാ​യി ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന സ​മ​ര​മാ​ണ് അ​ക്ര​മാ​സ​ക്ത​മാ​യി പൊ​ലീ​സ് വെ​ടി​വെ​പ്പി​ലും നാ​ലു​ പേ​രു​ടെ മ​ര​ണ​ത്തി​ലും ക​ലാ​ശി​ച്ച​ത്.

എന്നാൽ, നാ​ലു​പേ​രു​ടെ മ​ര​ണ​ത്തി​നും 80 പേ​രു​ടെ പ​രി​ക്കി​നും ഇ​ട​യാ​ക്കി​യ സം​ഘ​ർ​ഷ​ത്തിന് പിന്നാലെ വാ​ങ്ചു​ക് നി​രാ​ഹാ​രസമരം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. നി​രാ​ഹാ​രസ​മ​രം ന​യി​ച്ച​തി​ന് പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്നോ​ണം വാ​ങ്ചു​കി​നെ​തി​രെ സി.​ബി.​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക​യും വി​ദേ​ശ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​പ​ന​ത്തി​ന്റെ ലൈ​സ​ൻ​സ് കേന്ദ്ര സർക്കാർ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

ല​ഡാ​ക്കി​ന് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കാ​ത്ത ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യ​ത്തെയാണ് സം​ഘ​ർ​ഷ​ത്തി​ൽ വാ​ങ്ചു​ക് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ല​ഡാ​ക്കി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യു​മു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ അ​സ​ന്തു​ഷ്ട​രാ​യ ചി​ല സം​ഘ​ങ്ങ​ളാ​ണ് സംഘർഷത്തിന് പി​ന്നി​ലെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്ര​ലാ​യം ആ​രോ​പിക്കുന്നത്.

Tags:    
News Summary - Kargil Democratic Alliance says no talks with the Center without Sonam Wangchuk's release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.