ലോക ഹൈപ്പർടെൻഷൻ ദിനം: ജുബൈൽ സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ജുബൈൽ: ലോക ഹൈപ്പർടെൻഷൻ ദിനത്തോടനുബന്ധിച്ച് സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റ്​ ജുബൈൽ ശാഖയും ഷിഫാ അൽ ജുബൈൽ മെഡിക്കൽ സെൻററും ഡബ്ല്യു.എം.എഫ് ജുബൈൽ കൗൺസിലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഷിഫാ അൽ ജുബൈൽ മെഡിക്കൽ സെൻറർ മാർക്കറ്റിങ്​ മാനേജർ വില്യം വർക്കിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പ് നിയന്ത്രിച്ചത്. ക്യാമ്പിൽ പങ്കെടുത്തവർക്കായി വിദഗ്ധ ഡോക്ടർമാരായ ഡോ. സയീദ് അബ്​ദുൽ തവാബ്, ഡോ. മാലിനി ചക്രബനി, ഡോ. വഹീദ അക്തർ എന്നിവരുടെ സേവനം ലഭ്യമായിരുന്നു.

തുടർന്നു നടന്ന ലോക ഹൈപ്പർടെൻഷൻ ദിന പരിപാടിയിൽ ഡബ്ല്യു.എം.എഫ് ജുബൈൽ കൗൺസിൽ പ്രസിഡൻറ്​ സോണിയ ഹാരിസൺ അധ്യക്ഷത വഹിച്ചു. സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റ് മാനേജർ ഹനീഫ കമ്പായതിൽ ചടങ്ങിൽ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സി​േൻറാ, ഡി. അനിൽ കുമാർ, സുകു, ഷിഹാബുദീൻ, നിസ്സാം, ഹാരിസൺ എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.

Tags:    
News Summary - World Hypertension Day: Free medical camp organized at Jubail City Flower Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.