നജ്​റാനിലെ സ്വദേശിവത്​കരണം;  സ്​ഥാപനങ്ങളിൽ കണക്കെടുപ്പ്​ തുടങ്ങി

നജ്​റാൻ: നജ്​റാൻ മേഖലയിൽ സ്വദേശീവത്​കരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്​ഥാപനങ്ങളിൽ കണക്കെടുപ്പ്​ തുടങ്ങി. നജ്​റാൻ മേഖല സ്വദേശീവത്​കരണ കമ്മിറ്റിയാണ്​ മേഖലയുടെ വിവിധ മേഖലകളിൽ തൊഴിലവസരങ്ങളുടെ കണക്കെടുപ്പ്​ ആരംഭിച്ചത്​. ജ്വല്ലറികൾ, റിയൽ എസ്​റ്റേറ്റ്​ ഒാഫീസുകൾ, മാളുകൾ, റ​​െൻറ്​ എ കാർ ഒാഫീസുകൾ, ചാരിറ്റി സൊസൈറ്റികൾ, കാർ ഡീലർഷിപ്പ്​ ഒാഫീസുകൾ, സ്​പെയർ പാർട്​സ്​ കടകൾ, സുഗന്ധദ്രവ്യ വിൽപന കടകൾ, ടൂറിസ്​റ്റ്​ ഹോമുകൾ എന്നിവിടങ്ങളിലാണ്​ കണക്കെടുപ്പ്​ നടത്തിയത്​. 

അടുത്ത റജബ്​ ഒന്ന്​ വരെ സ്വദേശിവത്​കരണം ലക്ഷ്യമിടുന്ന സ്​ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന്​ സ്വദേശിവത്​കരണ കമ്മിറ്റി ജനറൽ സെക്രട്ടറിയും നജ്​റാൻ തൊഴിൽ മന്ത്രാലയ ബ്രാഞ്ച്​ ഒാഫീസ്​ അബ്​ദുല്ല അൽദോസരി പറഞ്ഞു. മേഖല ഗവർണറും തൊഴിൽ സാമൂഹികവികസന മന്ത്രിയും തമ്മിൽ സ്വദേശിവത്​കരണം ഉൗർജിതമാക്കാൻ ധാരണയിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഖല ഗവർണറേറ്റിന്​ കീഴിൽ വിവിധ വകുപ്പുക​െള ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്​കരിച്ച്​​ സ്വദേശിവത്​കരണ നടപടികൾ ഉൗർജിതമാക്കാൻ അടുത്തിടെയാണ്​ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം നടപടി തുടങ്ങിയത്​​. 
തൊഴിൽ മന്ത്രാലയത്തിന്​ പുറമെ ആഭ്യന്തര മന്ത്രാലയം, വാണിജ്യം, മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രാലയം, വൊക്കേഷനൽ ​ട്രെയിനിങ്​, മാനവ വിഭവ ശേഷി ഫണ്ട്​ എന്നീ വകുപ്പുകൾ ഉൾപ്പെട്ടതാണ്​ കമ്മിറ്റി.  

Tags:    
News Summary - localization-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.